ന്യൂസിലാന്റിലെ മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണത്തെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ്; പ്രവാസിക്ക് യു.എ.ഇയില്‍ ജോലി നഷ്ടമായി

Update: 2019-03-20 19:24 GMT
Advertising

ന്യൂസിലാന്റിലെ മസ്ജിദ് ആക്രമണത്തെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്രവാസിക്ക് യു.എ.ഇയില്‍ ജോലി നഷ്ടമായി. പ്രമുഖ സ്ഥാപനത്തിൽ സെക്യൂരിറ്റി ഓഫിസറായ ഇയാളെ കമ്പനി ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പുറമെ തുടര്‍ നടപടികള്‍ക്കായി യു.എ.ഇ അധികൃതര്‍ക്ക് കൈമാറി.

പ്രമുഖ സെക്യൂരിറ്റി സ്ഥാപനമായ ട്രാന്‍സ്ഗാര്‍ഡാണ് ന്യൂസിലാന്റ് മസ്ജിദില്‍ നടന്ന കൂട്ടക്കൊലയെ പ്രകീര്‍ത്തിച്ച ജീവനക്കാരനെതിരെ നടപടിയെടുത്തത്. വ്യാജ പേരിലുള്ള പ്രൊഫൈലില്‍ കൊലപാതകത്തെ ന്യായീകരിക്കുക മാത്രമല്ല മുഴുവന്‍ മസ്ജിദുകളും സമാനമായ രീതിയില്‍ ആക്രമിക്കണമെന്നും ഇയാള്‍ ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തിരുന്നു. പോസ്റ്റ്‍ വിവാദമായതോടെ കമ്പനി ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചു പ്രൊഫൈലിന്റെ ഉടമയെ കണ്ടെത്തി. സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ എന്ന നിലയിലുള്ള ഇയാളുടെ മുഴുവന്‍ രേഖകളും തിരിച്ചുവാങ്ങി. ജോലിയില്‍ നിന്ന് പുറത്താക്കി. നിയമനടപടികള്‍ക്കായി ജീവനക്കാരനെ കമ്പനി യു.എ.ഇ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിടുന്നത് യു.എ.ഇയില്‍ കനത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

Tags:    

Similar News