യു എ ഇയിൽ നാല് കോവിഡ് മരണം കൂടി; മരണസംഖ്യ 41 ആയി

479 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു

Update: 2020-04-19 09:22 GMT
Advertising

യു എ ഇയിൽ നാല് പേർ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മൂന്ന് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരും ഒരു ഗൾഫ് പൗരനുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത കൊറോണ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41ആയി. 479 പേർക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ മൊത്തം രോബാധിതരുടെ എണ്ണം 6781 ആയി ഉയർന്നു. 98 പേർക്ക് ഇന്ന് പൂർണമായും രോഗം ഭേദപ്പെട്ടു. രോഗവിമുക്തി നേടിയവരുടെ എണ്ണം 1286 ലെത്തി. പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യസ്ഥിതി ഗുരുതരമല്ല. മരിച്ച മൂന്ന് പേരും നേരത്തേ വിവിധ രോഗങ്ങളാൽ വലയുന്നവരായിരുന്നുവെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.

Tags:    

Similar News