യു എ ഇ യിൽ ഇന്ന് 13 മരണം കൂടി; കോവിഡ് മരണസംഖ്യ 198 ആയി

781 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

Update: 2020-05-10 10:28 GMT
Advertising

യു എ ഇയിൽ ഇന്ന് കോവിഡ് ബാധിച്ച് 13 പേർ മരിച്ചു. രാജ്യത്തെ മരണസംഖ്യ 198 ലെത്തി. ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 781 പേർക്കാണ്. മൊത്തം രോഗബാധിതരുടെ എണ്ണം ഇപ്പോൾ 18,198 ആയി ഉയർന്നു. യു എ ഇയിൽ ഒരോ ദിവസവും മരണസംഖ്യയും രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണവും വർധിക്കുകയാണ്. 24 മണിക്കൂറിനിടെ ഇതുവരെ പ്രഖ്യാപിച്ച ഏറ്റവും ഉയർന്ന മരണസംഖ്യയും രോഗവ്യാപന നിരക്കുമാണ് ഇന്നത്തേത്. അതേസമയം, രോഗം ഭേദമാവുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ഇന്ന് 509 പേർക്കാണ് രോഗം പൂർണമായും ഭേദമായത്. രോഗവിമുക്തി നേടിയവർ ഇതോടെ 4,804 ആയി.

Tags:    

Similar News