കെ.എം.സി.സിയെ പ്രകീർത്തിച്ച് ഇടതു സഹയാത്രികനായ ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ് വൈറല്‍  

പ്രതിസന്ധി ഘട്ടത്തിൽ ഒരു സംഘടന എങ്ങനെ പ്രവർത്തിക്കണം എന്നതിെൻറ തെളിവായാണ് ഡോക്ടർ മനോജ് കുര്യാക്കോസ് കെ.എം.സി.സിയെ വിലയിരുത്തുന്നത്.

Update: 2020-05-16 21:09 GMT
Advertising

മുസ്‌ലിംലീഗ് ഗൾഫ് പോഷക സംഘടനയായ കെ.എം.സി.സിയെ പ്രകീർത്തിച്ച് ഇടതു സഹയാത്രികനായ ഡോക്ടറുടെ ഫേസ്ബുക് പോസ്റ്റ് വൈറലായി. പ്രതിസന്ധി ഘട്ടത്തിൽ ഒരു സംഘടന എങ്ങനെ പ്രവർത്തിക്കണം എന്നതിന്‍റെ തെളിവായാണ് ഡോക്ടർ മനോജ് കുര്യാക്കോസ് കെ.എം.സി.സിയെ വിലയിരുത്തുന്നത്.

കെ.എം.സി.സിയിൽ എന്തുകൊണ്ട് തനിക്കും അംഗമാകണം എന്നാണ് കോഴിക്കോട് സ്വദേശിയും അജ്മാനിലെ പ്രമുഖ എല്ലുരോഗ വിദഗ്ധൻ കൂടിയായ മനോജ് കുര്യാക്കോസ് തന്‍റെ ഫേസ്ബുക് പോസ്റ്റിൽ വിശദീകരിക്കുന്നത്. കെ.എം.സി.സി നിർദേശിക്കുന്ന ആർക്കും താൻ പ്രവർത്തിക്കുന്ന സ്വകാര്യ ക്ലിനിക്കിൽ പരിശോധന സൗജന്യമായിരിക്കുമെന്നും ഡോക്ടർ വ്യക്തമാക്കുന്നു. എന്തുകൊണ്ട് കെ.എം.സി.സിക്കൊപ്പമെന്ന ചോദ്യത്തിന് ഡോക്ടർ മനോജ് കുര്യാക്കോസിന് കൃത്യമായ മറുപടിയുണ്ട്.

Watch More......

Full View
Tags:    

Similar News