മോഷ്ടാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പെൺമക്കൾക്ക് ഗോൾഡ് കാർഡ് വിസ നല്‍കി ദുബൈ

ജൂൺ 17നാണ് ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ, വിധി ആദിയ എന്നിവർ കൊല്ലപ്പെട്ടത്

Update: 2020-11-24 02:26 GMT
Advertising

അഞ്ച് മാസം മുമ്പ് മോഷ്ടാവിന്‍റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ ദമ്പതികളുടെ രണ്ട് പെൺമക്കൾക്കും പത്ത് വർഷത്തേക്കുള്ള ഗോൾഡ് കാർഡ് വിസ നൽകി ദുബൈ. ഇവരുടെ പഠന, താമസ ചെലവുകൾ പൂർണമായും ദുബൈ ഏറ്റെടുത്തു. 18, 13 വയസുള്ള കുട്ടികൾക്ക് പുറമെ, മരണപ്പെട്ടവരുടെ മാതാപിതാക്കൾക്കും ഗോൾഡ് കാർഡ് വിസ നൽകി.

ദുബൈയിലെ കനേഡിയൻ യൂനിവേഴ്സിറ്റിയിലും റെപ്റ്റൺ സ്കൂളിലുമാണ് കുട്ടികൾക്ക് പൂർണ സ്കോളർഷിപ്പോടെ പഠന സൗകര്യം ഏർപെടുത്തുക. സൗകര്യപ്രദമായ സ്ഥലത്ത് ഇവർക്കും രക്ഷിതാക്കൾക്കും താമസമൊരുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഇവർക്കുള്ള നിയമ സഹായം ദുബൈ പബ്ലിക് പ്രോസിക്യൂട്ടർ ഓഫിസിന്‍റെ നേതൃത്വത്തിലായിരുന്നു നൽകിയിരുന്നത്.

Full View

ജൂൺ 17നാണ് ഗുജറാത്ത് സ്വദേശികളായ ഹിരൺ ആദിയ, വിധി ആദിയ എന്നിവർ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് 24കാരനായ പാകിസ്താൻ സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. ദുബൈ അറേബ്യൻ റാഞ്ചസ് മിറാഡിലെ വില്ലയിൽ കയറിയ ഇയാൾ മോഷണത്തിനിടെ കൊലപാതകം നടത്തുകയായിരുന്നു. ദുബൈയിൽ ജീവിക്കണമെന്നും പഠിക്കണമെന്നുമുള്ള കുട്ടികളുടെ ആഗ്രഹം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് ഇവരെ ഏറ്റെടുത്തതെന്ന് കാപ്റ്റൻ ഡോ.അബ്ദുല്ല അൽ ശൈഖും ബ്രിഗേഡിയർ അഹ്മദ് റഫിയും പറഞ്ഞു.

Tags:    

Similar News