ഭൂപരിഷ്കരണ നിയമം ലംഘിച്ച പി.വി അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി

എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോർഡ് മൂന്ന് വർഷം മുൻപ് ഉത്തരവിട്ടിരുന്നു.

Update: 2021-03-12 09:50 GMT
Advertising

പി. വി അൻവർ എംൽഎക്കെതിരെ ഹൈക്കോടതി. ഭൂപരിഷ്കരണ നിയമം ലംഘിച്ചതിന് പി വി അൻവർ എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി. എംഎൽഎക്കെതിരെ കേസെടുക്കണമെന്ന ലാൻഡ് ബോർഡ് മൂന്ന് വർഷം മുൻപ് ഉത്തരവിട്ടിരുന്നു. ലാൻഡ് ബോർഡ് ഉത്തരവ് നടപ്പാക്കാത്തതിൽ സർക്കാർ ഒരാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ഹൈക്കോടതി അറിയിച്ചു. പി. വി അന്‍വറിനെതിരെ നോട്ടീസ് അയയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ സത്യവാങ്മൂലത്തില്‍ പി.വി അന്‍വറിന്‍റെയും കുടുംബത്തിന്‍റെയുമായി ഏകദേശം 207 ഏക്കര്‍ ഭൂമിയാണ് ഉള്ളത്. ഭൂപരിഷ്കരണ നിയമം അനുസരിച്ച് 15 ഏക്കറാണ് ഒരു വ്യക്തിക്കോ കുടുംബത്തിനോ കൈവശം വെയ്ക്കാവുന്ന പരമാവധി ഭൂമി.

ഭൂരഹിതനും മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓര്‍ഡിനേറ്ററുമായ കെ വി ഷാജിയുടെ ഹര്‍ജിയിലാണ് നടപടി. ഭൂപരിഷ്കരണ നിയമം ലംഘിച്ച് പി വി അന്‍വര്‍ അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ഗവര്‍ണര്‍, നിയമസഭാ സ്പീക്കര്‍, റവന്യൂ മന്ത്രി എന്നിവര്‍ക്ക് നല്‍കിയ പരാതികളില്‍ നടപടി ഇല്ലാത്തതിനെ തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.

Tags:    

Similar News