രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി ക്യൂബ

ക്യൂബയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ അവസാനത്തോടെ തുറക്കുന്ന സാഹചര്യത്തിലാണ് കുട്ടികള്‍ക്ക് മാത്രമായി കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചത്.

Update: 2021-09-17 12:19 GMT
Editor : abs | By : Web Desk
Advertising

ലോകത്ത് ആദ്യമായി രണ്ട് വയസ് മുതലുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി ക്യൂബ. കോവിഡ് വൈറസിന്റെ ഡെല്‍റ്റ വകഭേദം കൂടിയ സാഹചര്യത്തില്‍ കുട്ടികള്‍ക്ക്  വാക്‌സിന്‍ നല്‍കാന്‍ ക്യൂബന്‍ ഗവണ്‍മെന്റ് തീരുമാനിച്ചത്. ക്യൂബയില്‍ സ്‌കൂളുകള്‍ ഒക്ടോബര്‍ അവസാനത്തോടെ തുറക്കുന്നതിനാലാണ് കുട്ടികള്‍ക്ക് മാത്രമായി കഴിഞ്ഞ ദിവസം വാക്‌സിനേഷന്‍ ക്യാംപ് സംഘടിപ്പിച്ചത്.

ക്യൂബ തദ്ദേശീയമായി വികസിപ്പിച്ച സെബറാന, അബ്ഡല എന്നീ വാക്‌സിനുകളാണ്  നല്‍കിയത്. 92 ശതമാനത്തിനു മുകളിലാണ് വാക്‌സിനുകളുടെ ഫലപ്രാപ്തി എന്നാണ് ക്യൂബയുടെ അവകാശവാദം. അര്‍ജന്റീന, ജമൈക്ക, മെക്‌സിക്കോ, വിയറ്റ്‌നാം, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ക്യൂബന്‍ വാക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. 

കോവിഡ് അതിരൂക്ഷമായി മാറിയ രാജ്യങ്ങളില്‍ ഒന്നാണ് ക്യൂബ. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 776,125 കോവിഡ് കേസുകളും 6,601 മരണവും ക്യൂബയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News