കത്തിക്കാൻ ശ്രമിക്കുന്നവരുടെ കയ്യിൽനിന്ന് ഖുർആൻ പിടിച്ചുവാങ്ങുന്ന ഡാനിഷ് വനിതയുടെ വീഡിയോ വൈറൽ

ഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിൽ ഇറാഖ് എംബസിക്ക് മുന്നിൽ തിങ്കളാഴ്ചയാണ് സംഭവം.

Update: 2023-07-26 11:45 GMT
Advertising

കോപ്പൻ: ഖുർആൻ കത്തിക്കാൻ ശ്രമിക്കുന്നവരുടെ കയ്യിൽനിന്ന് ഖുർആന്റെ കോപ്പി പിടിച്ചുവാങ്ങാൻ ശ്രമിക്കുന്ന ഡാനിഷ് വനിതയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ഡെൻമാർക്ക് തലസ്ഥാനമായ കോപ്പൻഹേഗനിൽ ഇറാഖ് എംബസിക്ക് മുന്നിൽ തിങ്കളാഴ്ചയാണ് സംഭവം. അതേസമയം പൊലീസ് ഇവരിൽനിന്ന് ഖുർആൻ പിടിച്ചുവാങ്ങി കത്തിക്കാൻ ശ്രമിക്കുന്നവർക്ക് തിരിച്ചുകൊടുക്കുന്നതും വീഡിയോയിലുണ്ട്.

ഒരാഴ്ച മുമ്പ് സ്വീഡനിൽ ഖുർആൻ കത്തിച്ച സംഭവം വൻ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡെൻമാർക്കിലും ഖുർആൻ കത്തിച്ചത്. കോപ്പൻഹേഗനിലെ ഈജിപ്ഷ്യൻ എംബസിക്ക് മുന്നിലും ഇറാഖ് എംബസിക്ക് മുന്നിലും ഖുർആൻ കത്തിച്ചിരുന്നു. വിശുദ്ധ ഗ്രന്ഥം കത്തിക്കുന്നതിനെ അപലപിക്കുന്നുവെന്നും എന്നാണ് അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിയമങ്ങൾ പ്രകാരം ഇത് തടയാൻ കഴിയില്ലെന്നുമാണ് ഡെൻമാർക്കും സ്വീഡനും പ്രതികരിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News