Quantcast

കങ്കണയെയും വെറുതെ വിടാതെ അര്‍ണബ്; ചാറ്റ് പുറത്ത്

കങ്കണ ലൈംഗികാസക്തി കൂടുതലുള്ള വ്യക്തിയാണെന്നാണ് അര്‍ണബ് പറഞ്ഞത്

MediaOne Logo

  • Published:

    16 Jan 2021 2:36 PM GMT

കങ്കണയെയും വെറുതെ വിടാതെ അര്‍ണബ്; ചാറ്റ് പുറത്ത്
X

റിപബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമിയുടെ പുറത്തുവന്ന വാട്സ് ആപ്പ് ചാറ്റില്‍ നടി കങ്കണ റണാവത്തിനെ കുറിച്ചും പരാമര്‍ശം. കങ്കണ ലൈംഗികാസക്തി കൂടുതലുള്ള വ്യക്തിയാണെന്നാണ് അര്‍ണബ് പറഞ്ഞത്.

അര്‍ണബ് ഹൃത്വിക് റോഷനുമായി നടത്തിയ അഭിമുഖത്തിന് പിന്നാലെയുള്ള ചാറ്റിലാണ് പ്രസ്തുത പരാമര്‍ശമുള്ളത്. കങ്കണക്കെതിരെ കാമറക്ക് മുന്നില്‍ ആഞ്ഞടിച്ച ഹൃത്വിക്, കാമറക്ക് പുറത്ത് എന്തുപറഞ്ഞുവെന്നായിരുന്നു അര്‍ണബുമായി ചാറ്റ് ചെയ്ത ആള്‍ക്ക് അറിയേണ്ടിയിരുന്നത്. കങ്കണ മാനസിക രോഗിയാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് അര്‍ണബിനോട് സംസാരിച്ചയാള്‍ പറഞ്ഞു. അപ്പോഴാണ് അതെ, കങ്കണ ലൈംഗികാസക്തി കൂടുതലുള്ള വ്യക്തിയാണെന്ന് അര്‍ണബ് പറഞ്ഞത്.

ये भी पà¥�ें- പുല്‍വാമ ഭീകരാക്രമണം അര്‍ണബിന് 'വലിയ വിജയം'; ചാറ്റുകള്‍ പുറത്ത്

അതെന്താണെന്ന് മറുവശത്തുള്ളയാള്‍ ചോദിക്കുമ്പോള്‍ ഹൃത്വികിനോട് അടങ്ങാത്ത ലൈംഗികാസക്തിയാണ് കങ്കണക്ക് എന്നായിരുന്നു അര്‍ണബിന്‍റെ മറുപടി. കങ്കണ തീര്‍ന്നുവെന്ന് അപ്പുറത്തുള്ളയാള്‍‌ പറഞ്ഞപ്പോള്‍, അതെ കങ്കണ അതിരുകടക്കുന്നുവെന്ന് അര്‍ണബും പറഞ്ഞു.

അര്‍ണബ് ഗോസ്വാമിയും ബാര്‍ക് സിഇഒ പാര്‍ഥോദാസ് ഗുപ്തയും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ ഏറെ വിവാദമായിരുന്നു. ഇന്ത്യ ടി.വിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രിയോട് പറഞ്ഞ് തന്നെ രക്ഷിക്കണമെന്നും പാര്‍ഥോ വാട്‌സ് ആപ്പ് ചാറ്റില്‍ പറയുന്നതായി കാണാം. തന്റെ കത്ത് സമയം കിട്ടുമ്പോള്‍ വായിക്കണമെന്നും അര്‍ണബിനോട് പാര്‍ഥോ പറയുന്നുണ്ട്. പ്രകാശ് ജാവേദ്കറെ കാണുന്നുണ്ട് എന്ന് പറയുമ്പോള്‍ "അയാള്‍ ഒന്നിനും കൊള്ളാത്തവ"നാണെന്നായിരുന്നു പാര്‍ഥോയുടെ മറുപടി.

ये भी पà¥�ें- ബാര്‍ക്ക് സി.ഇ.ഒയുമായുള്ള അര്‍ണബിന്റെ ചാറ്റുകള്‍ പുറത്ത്

തുടര്‍ന്ന് പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്നും അര്‍ണബ് ചാറ്റില്‍ പറഞ്ഞു. ട്രായിയോടും രജത് ശര്‍മയോടും തങ്ങളുടെ കാര്യത്തില്‍ ഇടപെടരുതെന്ന് പറയണമെന്നും താന്‍ ബി.ജെ.പിയേയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും പാര്‍ഥോ ചാറ്റില്‍ പറഞ്ഞിട്ടുണ്ട്. ഈ ചാറ്റ് പുറത്തുവന്നതിന് പിന്നാലെ പാര്‍ഥോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിആര്‍പി തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന പാര്‍ഥോദാസ് ഗുപ്ത തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. പാര്‍ഥോ പ്രമേഹത്തിനുള്ള മരുന്ന് കഴിക്കാതിരുന്നതാണ് ആരോഗ്യനില മോശമാകാന്‍ കാരണമെന്ന് പൊലീസ് പറയുന്നു.

TAGS :

Next Story