Quantcast

പി.യു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു

പാലക്കാട് റെയിൽവേ ഡിവിഷനിൽ സീനിയർ ക്ലർക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചിത്ര കൈപ്പറ്റുമ്പോൾ, അതിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും എത്തിയിരുന്നു. 

MediaOne Logo

Web Desk

  • Published:

    24 Sep 2018 2:28 PM GMT

പി.യു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു
X

പി.യു ചിത്ര

കായികതാരം പി.യു ചിത്ര റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചു. പാലക്കാട് ഡിവിഷൻ ഓഫീസിൽ സീനിയർ ക്ലർക്കായാണ് നിയമനം. ദേശീയ ഓപ്പൺ അത്‍ലറ്റിക് മീറ്റിൽ റെയിൽവേയ്ക്ക് വേണ്ടിയാവും ചിത്ര ട്രാക്കിലിറങ്ങുക.

പാലക്കാട് റെയിൽവേ ഡിവിഷനിൽ സീനിയർ ക്ലർക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ചിത്ര കൈപ്പറ്റുമ്പോൾ, അതിന് സാക്ഷ്യം വഹിക്കാൻ അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും എത്തിയിരുന്നു. റെയിൽവേ ഡിവിഷണൽ മാനേജർ പ്രതാപ് സിംഗ് ഷമി നിയമന ഉത്തരവ് കൈമാറി. ജോലി ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന് ചിത്ര പറഞ്ഞു. ചിത്രയുടെ നേട്ടത്തിൽ അച്ഛൻ ഉണ്ണികൃഷ്ണനും പരിശീലകൻ സിജിനും സന്തോഷം പങ്കിട്ടു.

സംസ്ഥാന സർക്കാരും ചിത്രയ്ക്ക് ജോലി വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപടികൾ എങ്ങുമെത്തിയില്ല. അതിനിടെയാണ് റെയിൽവേയുടെ നിയമനം ലഭിച്ചത്. ഭുവനേശ്വറിൽ അടുത്ത ദിവസം തുടങ്ങുന്ന ദേശീയ ഓപ്പൺ അത്‍ലറ്റിക്സിൽ ചിത്ര ഇനി റെയിൽവേക്ക് വേണ്ടിയാകും ട്രാക്കിൽ ഇറങ്ങുക.

TAGS :

Next Story