Quantcast

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗരാജാവിനെ ഇന്നറിയാം

ഹഡില്‍സില്‍ ഇന്ത്യയുടെ മലയാളി താരം എം.പി ജാബിറും ഇന്ന് ഫൈനല്‍ തേടിയിറങ്ങും

MediaOne Logo

Web Desk 11

  • Published:

    28 Sep 2019 2:18 AM GMT

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗരാജാവിനെ ഇന്നറിയാം
X

ലോക അത്‍ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ വേഗരാജാവിനെ ഇന്നറിയാം. പുരുഷന്മാരുടെ നൂറ് മീറ്ററില്‍ ഫൈനല്‍ ഉള്‍പ്പെടെ മൊത്തം ആറ് ഇനങ്ങളില്‍ ഇന്ന് ഫൈനലുകള്‍ നടക്കും. ഹഡില്‍സില്‍ ഇന്ത്യയുടെ മലയാളി താരം എം.പി ജാബിറും ഇന്ന് ഫൈനല്‍ തേടിയിറങ്ങും. രണ്ടാം ദിനം പുരുഷ വിഭാഗം ഡിസ്കസ് ത്രോയ‌ോട് കൂടിയാണ് ദോഹ അത്‍ലറ്റിക് ട്രാക്കുണരുക. മൊത്തം പതിനഞ്ച് ഇനങ്ങളില്‍ ആറ് ഇനങ്ങളില്‍ മെഡല്‍ ജേതാക്കളെയും നിശ്ചയിക്കുമ്പോള്‍ എല്ലാ കണ്ണുകളും പുരുഷവിഭാഗം നൂറ് മീറ്ററിലേക്കാണ്. ആരായിരിക്കും ദോഹയുടെ അതിവേഗക്കാരനാകുകയെന്നറിയാന്‍ ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി ഒരു മണിവരെ കാത്തിരിക്കണം.

ശ്രദ്ധേയതാരങ്ങളായ ജസ്റ്റിന്‍ ഗാട്ട്ലിന്‍, യോഹാന്‍ ബ്ലേക്ക്, കോള്‍മാന്‍ എന്നിവരെല്ലാം സെമിയിലേക്ക് മുന്നേറിയിട്ടുണ്ട്. വനിതകളുടെ ഹാമര്‍ത്രോ, പുരുഷവിഭാഗം ലോങ് ജംപ്, വനിതകളുടെ പതിനായിരം മീറ്റര്‍,പുരുഷ വനിതാ വിഭാഗം അമ്പത് മീറ്റര്‍ നടത്തം എന്നിവയിലാണ് ഇന്ന് മെഡല്‍ ജേതാക്കളെ അറിയുക. ഇന്ത്യക്ക് ഇന്ന് രണ്ടിനങ്ങളില്‍ പ്രതീക്ഷയുണ്ട്. നാനൂറ് മീറ്റര്‍ ഹഡില്‍സില്‍ യോഗ്യത കടമ്പ കടന്ന മലയാളി താരം എം.പി ജാബിര്‍ ഇന്ന് സെമിഫൈനലിനിറങ്ങും. 4 × 100 മിക്സഡ് വിഭാഗം റിലേയുടെ ആദ്യ റൌണ്ടാണ് ഇന്ത്യയിറങ്ങുന്ന മറ്റൊരു മത്സരം.

TAGS :

Next Story