Quantcast

കെടിഎമ്മിന് എതിരാളിയായി; ബെനല്ലി ടിആർക്കെ 251 വരുന്നു

6,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം. ഇന്ത്യയിൽ ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ, ഗ്ലോസി വൈറ്റ് നിറങ്ങളിലാണ് ലഭ്യമാവുക

MediaOne Logo

Web Desk

  • Updated:

    2021-12-06 15:48:46.0

Published:

6 Dec 2021 3:44 PM GMT

കെടിഎമ്മിന് എതിരാളിയായി; ബെനല്ലി ടിആർക്കെ 251 വരുന്നു
X

അഡ്വഞ്ചർ ബൈക്ക് പ്രേമികളുടെ ഇഷ്ട വാഹനമാണ് കെടിഎം 250 അഡ്വഞ്ചർ. നേരിട്ട് എതിരാളികളിൽ തീരെയില്ല എന്നതാണ് കെടിഎം 250 അഡ്വഞ്ചറിന് ഗുണം. എന്നാൽ പുതിയ എതിരാളിയായി ബെനല്ലി ടിആർക്കെ 251 വരുന്നു. ഈ മാസം പകുതിയോടെ വില്പനക്കെത്താൻ ഒരുങ്ങുന്ന വാഹനത്തിന്റെ ബുക്കിങ് ബെനെല്ലി ഇന്ത്യ ആരംഭിച്ചു.

6,000 രൂപയ്ക്ക് വാഹനം ബുക്ക് ചെയ്യാം. ഇന്ത്യയിൽ ഗ്ലോസി ബ്ലാക്ക്, ഗ്ലോസി ഗ്രേ, ഗ്ലോസി വൈറ്റ് നിറങ്ങളിലാണ് ലഭ്യമാവുക എന്നും ബെനെല്ലി വ്യക്തമാക്കിയിട്ടുണ്ട്. ബെനെല്ലിയുടെ ലിയോൺസിനോ 250-ന് സമാനമായി 249 സിസി, ലിക്വിഡ് കൂൾഡ്, സിംഗിൾ സിലിണ്ടർ എൻജിൻ ആണ് ബൈക്കിന് കരുത്ത് പകരുക. 9250 ആർപിഎമ്മിൽ 25.8 എച്പി പവറും 8000 ആർപിഎമ്മിൽ 21.2 എൻഎം ടോർക്കുമാണ് ഈ എൻജിൻ നിർമ്മിക്കുന്നത്. 6 സ്പീഡ് ഗിയർബോക്സുമായാണ് എൻജിൻ ബന്ധിപ്പിച്ചിരിക്കുന്നത്.

മുന്നിൽ 280 എംഎം സിംഗിൾ ഡിസ്‌ക് ബ്രേക്കും പിന്നിൽ 240 എംഎം യൂണിറ്റുമാണ് ബ്രേക്കിംഗ് കൈകാര്യം ചെയ്യുന്നത്. ഡ്യുവൽ-ചാനൽ എബിഎസ് അന്താരാഷ്ട്ര നിലവാരമുള്ളതാണ്. 164 കിലോഗ്രാം ഭാരമുള്ള ബെനെല്ലി ടിആർക്കെ 251യ്ക്ക് 18 ലിറ്റർ ഇന്ധന ടാങ്ക് കപ്പാസിറ്റി, 800 എംഎം സീറ്റ് ഹൈറ്റ്, 170 എംഎം ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയുമുണ്ട്. ഏകദേശം 2.2 ലക്ഷം രൂപയായിരിക്കും വില.

അതേസമയം, 2022-ൽ പുതിയ വാഹനങ്ങളുടെ ഒരു നിര തന്നെ ഇന്ത്യൻ വിപണിയിൽ എത്തിക്കാൻ ബെനല്ലി ആസൂത്രണം ചെയ്തിട്ടുണ്ട്.

TAGS :

Next Story