Quantcast

ഹിമാലയന്റെ വില വീണ്ടും കൂട്ടി റോയൽ എൻഫീൽഡ്; പുതിയ വില അറിയാം

ഗ്രാനൈറ്റ് ബ്ലാക്ക്, മിറാജ് സിൽവർ, പൈൻ ഗ്രീൻ നിറങ്ങളാണ് കഴിഞ്ഞ വർഷത്തെ പരിഷ്‌കരണത്തിന്റെ ഭാഗമായി ഹിമാലയൻ ശ്രേണിയിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ചത്

MediaOne Logo

Web Desk

  • Updated:

    2022-01-11 10:18:04.0

Published:

11 Jan 2022 10:12 AM GMT

ഹിമാലയന്റെ വില വീണ്ടും കൂട്ടി റോയൽ എൻഫീൽഡ്; പുതിയ വില അറിയാം
X

റോയൽ എൻഫീൽഡ് ബൈക്ക് ശ്രേണിയിലെ ഏറെ ആരാധകരുള്ള അഡ്വഞ്ചർ താരമാണ് ഹിമാലയൻ. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് റോയൽ എൻഫീൽഡ് പരിഷ്‌കരിച്ച ഹിമാലയൻ അവതരിപ്പിച്ചത്. 10,000 രൂപയോളം ഓരോ പതിപ്പുകൾക്കും വില കൂട്ടിയാണ് 2021 ഹിമാലയൻ വിപണിയിലെത്തിയത്. പിന്നീട് കഴിഞ്ഞ വർഷം ജൂലായിലും സെപ്റ്റംബറിലും ഹിമാലയന്റെ വില ഏകദേശം 5000 രൂപയോളം റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചിരുന്നു.

മിറാജ് സിവർ, ഗ്രാവൽ ഗ്രേ നിറത്തിന് 4,103 രൂപയാണ് വർദ്ധിപ്പിച്ചത്. പുതിയ വില 2,14,887 രൂപ. ലേക്ക് ബ്ലൂ, റോക്ക് റെഡ് നിറത്തിന് 4,177 രൂപ വർദ്ധിപ്പിച്ചു. പുതിയ വില 2,18,706 രൂപ. പൈൻ ഗ്രീൻ, ഗ്രാനൈറ്റ് ബ്ലാക്കിന് 4,253 വർദ്ധിപ്പിച്ചു. പുതിയ വില 2,22,526 രൂപ.

മാറ്റ്, ഗ്ലോസി നിറങ്ങളുടെ കോമ്പിനേഷനുള്ള ഗ്രാനൈറ്റ് ബ്ലാക്ക്, മിറാജ് സിൽവർ, പൈൻ ഗ്രീൻ നിറങ്ങളാണ് കഴിഞ്ഞ വർഷത്തെ പരിഷ്‌കരണത്തിന്റെ ഭാഗമായി ഹിമാലയൻ ശ്രേണിയിൽ റോയൽ എൻഫീൽഡ് അവതരിപ്പിച്ചത്. ഇത് കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നീ ഡ്യുവൽ ടോൺ നിറങ്ങളിലും ഗ്രാവൽ ഗ്രേ എന്ന സിംഗിൾ ടോൺ മാറ്റ് നിറത്തിലും ഹിമാലയൻ വാങ്ങാം.

പരിഷ്‌കരണത്തിന്റെ ഭാഗമായി ഗൂഗിളിന്റെ സഹകരണത്തിൽ തയ്യാറാക്കിയിരിക്കുന്ന ട്രിപ്പർ നാവിഗേഷൻ ഹിമാലയനിൽ അവതരിപ്പിച്ചിട്ടുണ്ട്. ഡിജിറ്റൽ-അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ വലതുവശത്തായാണ് ട്രിപ്പർ നാവിഗേഷന്റെ ഡിസ്‌പ്ലേ ഒരുക്കിയിരിക്കുന്നത്. ട്രിപ്പർ നാവിഗേഷന് പ്രത്യേകം ഡിസ്പ്ലേയാണ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും മുൻപിലുള്ള വിൻഡ്‌സ്‌ക്രീനിലും മാറ്റം വരുത്തിയിട്ടുണ്ട്.

TAGS :

Next Story