Quantcast

മുഖം മിനുക്കി സ്‌കോഡ കോഡിയാക്ക്; ഈ മാസം 10 ന് ഇന്ത്യൻ നിരത്തുകളിൽ

സ്പോർട്ട്ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഈ വാഹനം എത്തുക.

MediaOne Logo

Web Desk

  • Updated:

    2022-01-03 12:43:42.0

Published:

3 Jan 2022 12:39 PM GMT

മുഖം മിനുക്കി സ്‌കോഡ കോഡിയാക്ക്;  ഈ മാസം 10 ന് ഇന്ത്യൻ നിരത്തുകളിൽ
X

ഇന്ത്യൻ വിപണിയിൽ കരുത്തൻ സാന്നിധ്യമാകാനുമുള്ള നീക്കത്തിലാണ് ഫ്രഞ്ച് വാഹന നിർമാതാക്കളായ സ്‌കോഡ. ഇന്ത്യയിലെ എസ്.യു.വി. ശ്രേണിയിൽ സ്‌കോഡയുടെ പ്രതിനിധിയായ കോഡിയാക് എസ്.യു.വിയുടെ മുഖം മിനുക്കിയ പതിപ്പ് വിപണിയിൽ എത്തുന്നു.

സ്പോർട്ട്ലൈൻ, എൽ ആൻഡ് കെ എന്നീ രണ്ട് വേരിയന്റുകളിലായിരിക്കും ഈ വാഹനം എത്തുക. കോഡിയാക്കിന്റെ അടിസ്ഥാന വേരിയന്റിന് 36.50 ലക്ഷം രൂപയായിരിക്കുമെന്നാണ് പ്രതീക്ഷ. നാല് വർഷം മുമ്പ് ഇന്ത്യയിലെത്തിയ ഈ വാഹനം കഴിഞ്ഞ ഏപ്രിലിലാണ് ആദ്യ മുഖംമിനുക്കലിന് വിധേയമായത്. ഈ വാഹനത്തിന്റെ 2022 പതിപ്പാണ് ജനവരി 10-ന് നിരത്തുകളിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.

സ്‌കോഡ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന രണ്ടാമത്തെ എസ്.യു.വിയാണ് കൊഡിയാക് എന്ന് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാൻഡ് ഡയറക്ടർ സാക് ഹോളിസ് പറഞ്ഞു. മെക്കാനിക്കലായ മാറ്റമായിരിക്കും ഇതിലെ പ്രധാ പുതുമയെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് എത്തിയിരുന്ന 1.5 ലിറ്റർ ഡീസൽ എൻജിന് പകരമായി 190 ബി.എച്ച്.പി. പവറും 320 എൻ.എം. ടോർക്കുമേകുന്ന 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എൻജിനായിരിക്കും നൽകുക. സ്‌കോഡ ഒക്ടാവിയ, ഫോക്‌സ്‌വാഗൺ ടിഗ്വാൻ ഓൾസ്‌പേസ്, സ്‌കോഡ സൂപ്പർബ്, ഔഡി ക്യൂ2 എന്നിവയിൽ കരുത്ത് പകരുന്നത് ഇതേ എഞ്ചിനാണ്.

TAGS :

Next Story