Quantcast

ടാറ്റയുടെ കുതിപ്പ്; ഫെബ്രുവരിയിലെ വില്‍പ്പനയില്‍ 35 ശതമാനം വര്‍ധന

ആകെ 63,331 യാത്രാ വാഹനങ്ങളാണ് ടാറ്റ പോയ മാസം വിറ്റത്

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-02 06:51:29.0

Published:

2 March 2026 12:19 PM IST

tatas february sales report
X

ന്യൂഡല്‍ഹി: ഫെബ്രുവരിയില്‍ ടാറ്റ മോട്ടോര്‍സ് പാസഞ്ചര്‍ വെഹിക്കിള്‍സിന് വില്‍പ്പനയില്‍ വലിയ മുന്നേറ്റം. ആകെ 63,331 വാഹനങ്ങളാണ് പോയ മാസം വിറ്റത്. 2025 ഫെബ്രുവരിയില്‍ 46,811 വാഹനങ്ങള്‍ വിറ്റ സ്ഥാനത്താണിത്. 35 ശതമാനമാണ് വാര്‍ഷിക വില്‍പ്പനയിലെ വര്‍ധനവ്.

ടാറ്റയുടെ ആഭ്യന്തര വിപണിയില്‍ 34 ശതമാനമാണ് വര്‍ധനവ്. 62,329 വാഹനങ്ങളും ആഭ്യന്തര വിപണിയിലാണ് വിറ്റത്. ഇന്ത്യക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന എസ്.യു.വി പ്രിയമാണ് ടാറ്റയുടെ വാഹനങ്ങള്‍ക്ക് കുതിപ്പായത്. അന്താരാഷ്ട്ര വിപണിയിലേക്ക് കയറ്റിയയച്ചത് 1002 വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 167 ശതമാനാണ് വര്‍ധനവ്.

ഇലക്ട്രിക് വാഹന വില്‍പ്പനയിലും ഫെബ്രുവരിയില്‍ ടാറ്റ കുതിപ്പുണ്ടാക്കി. ഫെബ്രുവരിയില്‍ 8385 വാഹനങ്ങളാണ് വിറ്റത്. 2025 ഫെബ്രുവരിയില്‍ ഇത് 5343 ആയിരുന്നു. 57 ശതമാനമാണ് വാര്‍ഷിക വര്‍ധനവ്.

ടാറ്റാ മോട്ടോര്‍സ് ഈയിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ പുതിയ പതിപ്പിന് മികച്ച പ്രതികരണമാണ് വിപണിയില്‍. റേഞ്ച് കൂട്ടി വില കുറച്ചാണ് പഞ്ച് വിപണിയിലെത്തിച്ചത്. 9.69 ലക്ഷം രൂപയാണ് വാഹനത്തിന്റെ പ്രാരംഭ എക്സ്-ഷോറൂം വില. ടാറ്റയുടെ ബാറ്ററി-ആസ്-എ-സർവീസ് (BaaS - Battery-as-a-Service) പാക്കേജ് വഴി വെറും 6.49 ലക്ഷം രൂപക്ക് വാഹനം ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

TAGS :

Next Story