Quantcast

ഇനി ഫോണല്ല, കിടിലൻ കാറുകൾ; ഞെട്ടിക്കാൻ ഷവോമി

അടുത്ത പത്തുവർഷത്തേക്കായി വൈദ്യുത കാർ മേഖലയിൽ 10 ബില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ ഷവോമി അറിയിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    19 Oct 2021 3:00 PM GMT

ഇനി ഫോണല്ല, കിടിലൻ കാറുകൾ; ഞെട്ടിക്കാൻ ഷവോമി
X

ഇലക്ട്രോണിക് രംഗത്ത് തരംഗമായതിനു ശേഷം ഓട്ടോ വിപണിയും പിടിച്ചടക്കാൻ ഷവോമി. മൂന്നു വർഷത്തിനകം തങ്ങളുടെ ആദ്യ കാർ നിരത്തിലിറക്കാനുള്ള ഒരുക്കത്തിലാണ് ചൈനീസ് ഇലക്ട്രോണിക് നിര്‍മാതാക്കള്‍. 2024ന്റെ ആദ്യത്തിൽ കാർ വിപണിയിലെത്തുമെന്ന് ഷവോമി ചീഫ് എക്‌സിക്യൂട്ടീവ് ലെയ് ജുൻ അറിയിച്ചു.

ഇലക്ട്രിക് കാറുകളായിരിക്കും കമ്പനി പുറത്തിറക്കുകയെന്നാണ് അറിയുന്നത്. അടുത്ത പത്തുവർഷത്തേക്കായി വൈദ്യുത കാർ മേഖലയിൽ 10 ബില്യൻ ഡോളർ നിക്ഷേപിക്കുമെന്ന് നേരത്തെ കമ്പനി വെളിപ്പെടുത്തിയിരുന്നു. പ്രതീക്ഷിച്ച പോലെ പുറത്തിറങ്ങുകയാണെങ്കിൽ ലോകത്തെ ഏറ്റവും വലിയ ഓട്ടോമൊബൈൽ-ഇലക്ട്രിക് വെഹിക്കിൾ(ഇ.വി) വിപണിയായ ചൈനയിൽ ഷവോമി കാറുകൾ വൻതരംഗമാകുമെന്നുറപ്പാണ്.

ഇ.വി രംഗത്ത് ചുവടുവയ്ക്കാൻ ശ്രമിക്കുന്ന ആദ്യത്തെ ഓട്ടോമൊബൈൽ ഇതര കമ്പനിയല്ല ഷവോമി. നേരത്തെ, ഒലയുടെ ഇ-സ്‌കൂട്ടറുകൾ ഇന്ത്യൻ വിപണിയിൽ വൻതരംഗമായിരുന്നു. ആപ്പിൾ, വാവെയ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ കമ്പനികളും ഇ.വി രംഗത്ത് പരീക്ഷണങ്ങൾ തുടങ്ങിക്കഴിഞ്ഞു.

TAGS :

Next Story