ഓര്‍മ്മയില്ലേ ആ പള്‍സര്‍ കാലം; മുഖം മിനുക്കി വീണ്ടുമെത്തുന്നു, താങ്ങാവുന്ന വിലയില്‍
രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും പള്‍സറിൻ്റെ ആരാധകര്‍ക്ക് ഒരു കുറവും വന്നിട്ടില്ല

2001ല്‍ ലോഞ്ച് ചെയ്തതു മുതല്‍ ഇന്ത്യന്‍ യുവാക്കളുടെ ഹരമായി മാറിയതാണ് പള്‍സര്‍ ബൈക്കുകള്‍. രണ്ടര പതിറ്റാണ്ട് പിന്നിട്ടിട്ടും പള്‍സറിൻ്റെ ആരാധകര്‍ക്ക് ഒരു കുറവും വന്നിട്ടില്ല. ഇക്കാലത്തിനിടയില്‍ എണ്ണമില്ലാത്തത്ര പള്‍സര്‍ മോഡലുകള്‍ ബജാജ് ഇറക്കി. എല്ലാം ചൂടപ്പം പോലെ വിറ്റുപോയി. ഇപ്പോഴിതാ, മുഖം മിനുക്കിയ 2026 എഡിഷന്‍ പള്‍സര്‍ 125നെ കുറഞ്ഞ വിലയില്‍ അവതരിപ്പിച്ചിരിക്കുകയാണ് ബജാജ്.
എല്‍ഇഡി ഹെഡ് ലാമ്പുകള്‍, എല്‍ഇഡി ഇന്‍ഡിക്കേറ്ററുകള്‍, പുതിയ ഗ്രാഫിക്‌സ് എന്നിവയാണ് പുറംകാഴ്ചയിലെ പ്രത്യേകത. ബ്ലാക്ക് ഗ്രേ, ബ്ലാക്ക് റേസിങ് റെഡ്, ബ്ലാക്ക് സിയാന്‍ ബ്ലൂ, റേസിങ് റെഡ് വിത്ത് ടാന്‍ ബീജ് എന്നിങ്ങനെ നാല് നിറങ്ങളില്‍ പുതിയ പള്‍സര്‍ ലഭിക്കും. സിംഗിള്‍ സീറ്റിലും, കുറച്ച് മോഡേണായി സ്പ്ലിറ്റ് സീറ്റിലും വണ്ടിയെത്തുന്നുണ്ട്. പള്‍സറിന്റെ സിഗ്നേച്ചറായ മസ്‌കുലര്‍ ബോഡി എല്ലാ പതിപ്പിലുമെന്ന പോലെ ഇതിലും നിലനിര്‍ത്തിയിരിക്കുന്നു.
സിംഗിള്‍ സീറ്റ് പതിപ്പിന് 89,910 രൂപയാണ് എക്സ്-ഷോറൂം വില. സ്പ്ലിറ്റ് സീറ്റ് പതിപ്പിന് 92,046 രൂപയുമാണ്. 124.38 സിസി സിംഗിള്‍ സിലിണ്ടര്‍ ഫോര്‍ സ്‌ട്രോക്ക് ട്വിന്‍ സ്പാര്‍ക്ക് എന്‍ജിന്‍ തന്നെയാണ് 125ന്റെയും ഹൃദയം. പരമാവധി 11.8 bhp പവറും 10.8 Nm ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. 15 ലിറ്ററാണ് ഫ്യൂവല്‍ ടാങ്ക് കപ്പാസിറ്റി. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ ഷോക്ക് അബ്‌സോര്‍ബറുകളുമാണ് സസ്‌പെന്‍ഷന് നല്‍കിയത്. മുന്നില്‍ ഡിസ്‌ക് ബ്രേക്കുകളും പിന്നില്‍ ഡ്രം ബ്രേക്കുകളുമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും യുഎസ്ബി ചാര്‍ജിങ് പോര്‍ട്ടും ഫീച്ചറുകളില്‍ ഉള്‍പ്പെടും.
Adjust Story Font
16

