Quantcast

ഒറ്റത്തവണ ചാർജിൽ 484 കിലോമീറ്റർ; സൂപ്പർ സ്റ്റാറിന്റെ യാത്ര ഇനി ഔഡി ഇ-ട്രോണിൽ

ഇ-ട്രോണിനൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-04-19 10:37:25.0

Published:

19 April 2022 10:33 AM GMT

ഒറ്റത്തവണ ചാർജിൽ 484 കിലോമീറ്റർ; സൂപ്പർ സ്റ്റാറിന്റെ യാത്ര ഇനി ഔഡി ഇ-ട്രോണിൽ
X

ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം അതിവേഗത്തിലാണ്. ഇപ്പോഴിതാ തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു ഔഡിയുടെ ഇലക്ട്രിക് എസ്‌യുവി സ്വന്തമാക്കിയിരിക്കുന്നു. ഏകദേശം 1.18 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള ഇ-ട്രോൺ ആണ് താരം തൻറെ ഗാരേജിൽ എത്തിച്ചത്.

മഹേഷ് ബാബു തന്നെയാണ് പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ഇ-ട്രോണിനൊപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്. മലിനീകരണമില്ലാത്ത, സുസ്ഥിരമായ ഭാവിക്കായി ഏറെ ആവേശത്തോടെ ഔഡിയുടെ വാഹനം വീട്ടിലെത്തിച്ചു എന്ന കുറിപ്പോടെയാണ് ചിത്രം മഹേഷ് ബാബു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.


ഒറ്റത്തവണ ചാർജിൽ 484 കിലോമീറ്റർ

ഇ-ട്രോണ്‍ 50, ഇട്രോണ്‍ 55, ഇട്രോണ്‍ 55 സ്‌പോര്‍ട്‌സ്ബാക്ക് എന്നീ മൂന്ന് പതിപ്പുകളായാണ് ഔഡിയുടെ ഇലക്ട്രിക് എസ്.യു.വി. വിപണിയില്‍ എത്തിയിരിക്കുന്നത്. ഔഡി റെഗുലര്‍ വാഹനങ്ങളുടെ ഡിസൈനാണ് ഇലക്ട്രിക് പതിപ്പിലും. വലിയ സിംഗിള്‍ ഫ്രെയിം ഗ്രില്ല്, എല്‍.ഇ.ഡി. ഹെഡ്‌ലാമ്പ്, ഡി.ആര്‍.എല്‍, 20 ഇഞ്ച് അലോയി വീല്‍, റാപ്പ് എറൗണ്ട് ടെയില്‍ ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍ തുടങ്ങിയവയാണ് എക്‌സ്റ്റീരിയര്‍ അലങ്കരിക്കുന്നത്.

95kWh ബാറ്ററി പാക്കിനൊപ്പം രണ്ട് ആക്‌സിലുകളിലും നല്‍കിയിട്ടുള്ള ഇരട്ട മോട്ടോറുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 402 ബി.എച്ച്.പി. പവറും 664 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. 5.7 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന വാഹനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 484 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനും സാധിക്കും.

10.1 ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ത്രി ഡി പ്രീമിയം സൗണ്ട് സിസ്റ്റം, 12.3 ഇഞ്ച് വലിപ്പമുള്ള വെര്‍ച്വല്‍ കോക്പിറ്റ് ഇന്‍സ്ട്രുമെന്റ് പാനല്‍, ഹെഡ് അപ്പ് ഡിസ്‌പ്ലേ ഫോര്‍സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സംവിധാനം, ആംബിയന്റ് ലൈറ്റിങ്ങ്, എം.എം.ഐ. നാവിഗേഷന്‍, വയര്‍ലെസ് ചാര്‍ജിങ്ങ് സംവിധാനം, 360 ഡിഗ്രി ക്യാമറ, സോഫ്റ്റ് ടച്ച് ഡോര്‍, എന്നിങ്ങനെ നീളുന്നതാണ് ഈ വാഹനത്തിന്റെ ഇന്റീരിയർ ഫീച്ചറുകള്‍.

TAGS :

Next Story