Quantcast

സ്റ്റിയറിങില്ല, പെഡലുകളില്ല എല്ലാം ഐപാഡിൽ; ആപ്പിൾ കാർ ഒരുങ്ങുന്നു

ആക്‌സിലേറഷൻ, ബ്രേക്കിങ്, സ്റ്റിയറിങ്, ഗിയർ, ഇൻഡിക്കേറ്റർ, മ്യൂസിക്ക് സിസ്റ്റം ഇങ്ങനെ എല്ലാം നിയന്ത്രിക്കാൻ ഈ ഐപാഡ് വഴി സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

MediaOne Logo

Web Desk

  • Published:

    22 Nov 2021 8:59 PM IST

സ്റ്റിയറിങില്ല, പെഡലുകളില്ല എല്ലാം ഐപാഡിൽ; ആപ്പിൾ കാർ ഒരുങ്ങുന്നു
X

ലോകത്താകമാനമുള്ള വാഹനപ്രേമികളും ടെക് പ്രേമികളും ഒരുപോലെ പിന്തുടരുന്നത് കാര്യങ്ങളിൽ മുന്നിൽ നിൽക്കുന്ന ഒന്നാണ് ടെക് ഭീമനായ ആപ്പിളിൽ നിന്നുള്ള കാർ.

കഴിഞ്ഞ കുറേ നാളുകളായി ആപ്പിൾ അവരുടെ സ്വപ്‌ന കാറിന്റെ പിറകയൊണ്. ആപ്പിളിൽ നിന്നായത് കൊണ്ട് തന്നെ നിലവിലെ കാർ സങ്കൽപ്പങ്ങളെയെല്ലാം തകർക്കുന്നതാകണമെന്ന നിർബന്ധമുണ്ട്.

ആദ്യം ഈ പ്രോജക്ട് കമ്പനി പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തകാലം വരെ പദ്ധതിയെകുറിച്ച് കൂടുതൽ വിവരങ്ങളൊന്നും പുറത്തുവരുന്നില്ലായിരുന്നു. ഇപ്പോൾ പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്ന സ്ഥിരീകരണമാണ് പുറത്തുവന്നിരിക്കുന്നത്.

2025ൽ വാഹനം പുറത്തിറക്കാനാണ് ആപ്പിളിന്റെ ലക്ഷ്യം. ആപ്പിളിന്റെ സ്വപ്‌ന കാറിന് സ്റ്റിയറിങ് വീലോ പെഡലുകളോ ഉണ്ടാവില്ലെന്നാണ് സൂചന. സെൻട്രൺ കൺസോളിൽ സ്ഥാപിച്ചിരിക്കുന്ന ഐ പാഡ് വഴിയായിരിക്കും വാഹനത്തിന്റെ എല്ലാവിധ നിയന്ത്രണവും. ആക്‌സിലേറഷൻ, ബ്രേക്കിങ്, സ്റ്റിയറിങ്, ഗിയർ, ഇൻഡിക്കേറ്റർ, മ്യൂസിക്ക് സിസ്റ്റം ഇങ്ങനെ എല്ലാം നിയന്ത്രിക്കാൻ ഈ ഐപാഡ് വഴി സാധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

എന്നിരുന്നാലും അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കാൻ വേണ്ടി മാനുവലായി നിയന്ത്രിക്കാവുന്ന സജീകരണവും വാഹനത്തിൽ ഉൾപ്പെടുത്താൻ ആപ്പിൾ ആലോചിക്കുന്നുണ്ട്.

Summary: Apple's ideal car will neither have a steering wheel nor pedals and that its interior will be designed around a hands-off driving theme.

Next Story