Quantcast

പൃഥ്വിരാജ്, സച്ചിന്‍, രജനീകാന്ത്...; ഉറൂസ് ക്ലബ്ബില്‍ ഇനി സംഗീത മാന്ത്രികനും

4.18 കോടി രൂപ വിലമതിക്കുന്ന ലംബോർഗിനി ഉറൂസ് എസ് സൂപ്പർ സ്‌പോർട് യൂട്ടിലിറ്റി വാഹനമാണ് റഹ്മാന്റെ ഗാരേജിലെ പുതിയ അതിഥി

MediaOne Logo

Web Desk

  • Updated:

    2023-09-25 12:41:51.0

Published:

25 Sept 2023 6:09 PM IST

A.R. Rahman buys Rs 4.18 crore Lamborghini Urus S ...
X

എ.ആർ റഹ്മാന്റെ പാട്ടുകൾ എല്ലാം സംഗീതപ്രേമികളുടെ ഇഷ്ടലിസ്റ്റിൽ ഇടം പിടിച്ചവയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന സംഗീത സംവിധായകൻ ആണ് റഹ്മാൻ. ഇതിന് പുറമെ റെക്കോർഡ് പ്രൊഡ്യൂസർ, ഗായകൻ, ഗാനരചയിതാവ് എന്നീ മേഖലകളിലും റഹ്മാൻ മികവ് തെളിയിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ സംഗീത മാന്ത്രികൻ സ്വന്തമാക്കിയ വാഹനമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. 4.18 കോടി രൂപ വിലമതിക്കുന്ന പുത്തൻ ലംബോർഗിനി ഉറൂസ് S സൂപ്പർ സ്‌പോർട് യൂട്ടിലിറ്റി വാഹനമാണ് റഹ്മാന്റെ ഗരേജിലെ പുതിയ അതിഥി.

റഹ്മാന്‍ മാത്രമാണോ ലംബോർഗിനി ഉറൂസ് പ്രേമികള്‍?

ഉറൂസ് സ്വന്തമാക്കിയ പ്രമുഖരുടെ നീണ്ട നിരയുണ്ട്. രോഹിത് ഷെട്ടി, ബാദ്ഷാ, രൺവീർ സിംഗ്, രോഹിത് ശർമ്മ, രജനികാന്ത്, കാർത്തിക് ആര്യൻ, ആകാശ് അംബാനി, എൻടിആർ ജൂനിയർ, സൊമാറ്റോ സ്ഥാപകൻ ദീപീന്ദർ ഗോയൽ എന്നിവരും ലംബോർഗിനി ഉറൂസ് ഉടമകളിലെ പ്രമുഖരാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും അടുത്തിടെ ഉറൂസ് S സ്വന്തമാക്കിയ പ്രമുഖരിൽ ഒരാളാണ്. മലയാള സിനിമയിലാണെങ്കില്‍ പൃഥിരാജ്, ഫഹദ് ഫാസിൽ തുടങ്ങിയവരും ഈ ആഡംബര സ്‌പോർട്സ് എസ് യുവി പ്രേമികളണ്.

റഹ്മാന്‍ ഇഷ്ട വാഹനം മേർസിഡീസ് ബെന്‍സിന്‍റെ മോഡലുകളായിരുന്നു. വോള്‍വോയും സംഗീതമാന്ത്രികന്‍റെ ഇഷ്ട മോഡലാണ്. എന്നാല്‍ ഗാരേജിലെ ഏറ്റവും വിലകൂടിയ വാഹനം പുതിയ ലംബോർഗിനി ഉറൂസ് S തന്നെയാണ്.


4.0 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V8 പെട്രോൾ എഞ്ചിനാണ് ഉറൂസിന് തുടിപ്പേകുന്നത്. ഈ എഞ്ചിന് പരമാവധി 666 bhp കരുത്തിൽ 850 Nm ടോർക്​ വരെ ഉത്പാദിപ്പിക്കാൻ കഴിയും. എട്ട്​-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. 3.5 സെക്കൻഡിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിനാകും. മണിക്കൂറില്‍ 305 കിലോമീറ്റര്‍ ആണ് പരമാവധി വേഗത.

TAGS :

Next Story