Quantcast

കൂടുതൽ റേഞ്ച്, കൂടുതൽ പവർ; മൂന്നാം തലമുറ ഏഥർ ഇവി സ്‌കൂട്ടറുകൾ പുറത്തിറങ്ങി

വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ റാം ഒരു ജിബിയിൽ നിന്ന് രണ്ട് ജിബിയായി വർധിപ്പിച്ചിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    20 July 2022 9:34 AM GMT

കൂടുതൽ റേഞ്ച്, കൂടുതൽ പവർ; മൂന്നാം തലമുറ ഏഥർ ഇവി സ്‌കൂട്ടറുകൾ പുറത്തിറങ്ങി
X

ഇന്ത്യൻ ഇലക്ട്രിക് സ്‌കൂട്ടർ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡാണ് ഏഥർ എനർജി. തികച്ചും ഫ്യൂച്ചറിസ്റ്റിക്ക് ലുക്കും ഫീച്ചറുകളുമായാണ് ബാംഗ്ലൂർ ആസ്ഥാനമായ ഏഥർ ഇന്ത്യക്കാരുടെ ഹൃദയത്തിൽ കയറിയത്. രണ്ട് മോഡലുകളാണ് ഏഥർ ഇന്ത്യയിൽ ലഭ്യമായിരിക്കുന്നത്. ഏഥർ 450 പ്ലസ്, 450 എക്സ് എന്നിവയാണവ.

വിജയകരമായ രണ്ട് ജനറേഷനുകൾക്ക് ശേഷം മൂന്നാം തലമുറ മോഡൽ അവതരിപ്പിച്ചിരിക്കുകയാണ് ഏഥർ. റേഞ്ചിലും ഫീച്ചറുകളിലും കുറച്ചു മാറ്റങ്ങളോടെയാണ് പുതിയ തലമുറ ഏഥർ വന്നിരിക്കുന്നത്. 450 എക്സിലും 450 പ്ലസിലും ഇനി മുതൽ കൂടുതൽ ശേഷി കൂടിയ 3.7 kWh ബാറ്ററിയാണ് ഉണ്ടായിരിക്കുക. (ഇതിൽ 3.24 kWh (450X), 2.6 kWh (450 Plus) മാത്രമേ ഉപയോഗികക്കാൻ സാധിക്കൂ). നേരത്തെയുണ്ടായിരുന്നത് 2.9 kWh കപ്പാസിറ്റിയുള്ള ബാറ്ററിപാക്കായിരുന്നു. ഇതോടെ വാഹനത്തിന്റെ ഫുൾ ചാർജ് റേഞ്ച് 116 കിലോമീറ്ററിൽ നിന്ന് 146 കിലോമീറ്ററായി ഉയർന്നു. സാധാരണ ഉപയോഗത്തിലേക്ക് വരുമ്പോൾ ഇത് 105 കിലോമീറ്റർ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബാറ്ററി പാക്ക് വലുതായതോടെ വാഹനത്തിന്റെ ഭാരം 108 കിലോ ഗ്രാമിൽ നിന്ന് 111.6 കിലോഗ്രാമായി വർധിച്ചിട്ടുണ്ട്.

വാഹനത്തിന്റെ പവർ ഔട്ട്പുട്ടും വർധിച്ചിട്ടുണ്ട്. 450 എക്സിന്റെ പവർ 6.2 Kw ആയിട്ട് വർധിച്ചിട്ടുണ്ട്. നേരത്തെ ഇത് 5.4 Kw ആയിരുന്നു. എന്നാൽ 450 പ്ലസിന്റെ പവർ ഫിഗറിൽ മാറ്റമൊന്നും വന്നിട്ടില്ല. അതേസമയം രണ്ട് മോഡലിന്റെ ടോർക്ക് 3.3 kW ആയിട്ട് തുടരും.

രണ്ട് മോഡലിന്റെയും ടയർ വലിപ്പം വർധിപ്പിച്ചിട്ടുണ്ട്. 90/90-12 അളവിലുണ്ടായിരുന്ന ടയർ 100/80-12 ലേക്ക് മാറി. പുതിയ അലുമിനിയം റിയർ വ്യൂ മിററും ഉൾപ്പെടുത്തിയിട്ടുണ്ട്. വാഹനത്തിന്റെ ഡാഷ് ബോർഡിന്റെ റാം ഒരു ജിബിയിൽ നിന്ന് രണ്ട് ജിബിയായി വർധിപ്പിച്ചിട്ടുണ്ട്.

മാറ്റങ്ങൾ വന്നതോടെ വിലയും കൂടിയിട്ടുണ്ട്. 450 എക്‌സിന്റെ വില 1.39 ലക്ഷമായും 450 പ്ലസിന്റെ വില 1.17 ലക്ഷവുമായി വർധിച്ചിട്ടുണ്ട്. (രണ്ടും ഡൽഹി എക്‌സ് ഷോറൂം വില). നികുതി, ശരാശരി 5,000 രൂപയാണ് വർധിച്ചിരിക്കുന്നത്. സബ്‌സിഡികളിലെയും നികുതിയിലെയും വ്യത്യാസം കാരണം ഓരോ സംസ്ഥാനത്തും വ്യത്യസ്ത രീതിയിലാണ് വില വർധിച്ചിട്ടുണ്ട്.

Ather 450X, 450 Plus Gen 3 with longer range launched

TAGS :

Next Story