ബിഎംഡബ്ല്യുവിന്റെ പൂര്‍ണരൂപം അറിയാമോ?
തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ ബിഎംഡബ്ല്യു നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്

കാര്‍ പ്രേമികളുടെ സ്വപ്ന വാഹനമാണ് ബിഎംഡബ്ല്യു. ഈ പേരിന് പിന്നില്‍ രസകരമായ ഒരു ചരിത്രവുമുണ്ട്. വാഹന ഭ്രാന്തന്മാരാണെങ്കിലും പലര്‍ക്കും ഈ ബ്രാന്‍ഡിന്റെ യഥാര്‍ത്ഥ പേരും അതിന്റെ അര്‍ത്ഥവും അറിയില്ല. ജര്‍മന്‍ എഞ്ചിനീയറിങ്ങിന്റെ കൈമുദ്ര പതിഞ്ഞ ബിഎംഡബ്ല്യുവിന്റെ വിശേഷണങ്ങൾ ഒന്ന് പരിശോധിക്കാം.
ജര്‍മന്‍ ഭാഷയിലെ 'ബയറിഷെ മോട്ടോറന്‍ വെര്‍ക്കെ' (Bayerische Motoren Werke) എന്നതിന്റെ ചുരുക്കപ്പേരാണ് ബിഎംഡബ്ല്യു. ഇംഗ്ലീഷില്‍ ഇതിനെ 'ബവേറിയന്‍ മോട്ടോര്‍ വര്‍ക്ക്‌സ്' (Bavarian Motor Works) എന്നാണ് പറയുക.
ജര്‍മനിയിലെ തെക്കുകിഴക്കന്‍ സംസ്ഥാനമായ ബവേറിയ'യില്‍ ആണ് ബിഎംഡബ്ല്യുവിന്റെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. അങ്ങനെയാണ് Bavarian Motor Works എന്ന പേരുണ്ടായത്. മാത്രമല്ല, കമ്പനിയുടെ ലോഗോയില്‍ നീലയും വെള്ളയും നിറങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇത് ബവേറിയന്‍ പതാകകളെ സൂചിപ്പിക്കുന്നു.
1917ല്‍ ബവേറിയയുടെ തലസ്ഥാനമായ മ്യൂണിക്ക് കേന്ദ്രീകരിച്ചാണ് കമ്പനി ആരംഭിച്ചത്. തമിഴ്നാട്ടിലെ ചെങ്കല്‍പ്പേട്ട് കേന്ദ്രീകരിച്ചാണ് ഇന്ത്യയില്‍ ബിഎംഡബ്ല്യു നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ഇന്ത്യയില്‍ ബിഎംഡബ്ല്യുവിന്റെ വില ഈ വര്‍ഷം നാല് തവണയാണ് വര്‍ധിച്ചത്.
രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഇടിവും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ധനവും ഇന്ത്യന്‍ ഉപഭോക്തക്കള്‍ക്ക് തിരിച്ചടിയായി. 2026 ജനുവരിയില്‍ മൂന്ന് ശതമാനവും ഏപ്രിലിലും ജൂലൈയിലും രണ്ട് ശതമാനം വീതവും വില വര്‍ധിപ്പിച്ചു. ഏറ്റവും ഒടുവില്‍ സെപ്റ്റംബറിലാണ് വിലവര്‍ധനവ് ഉണ്ടായത്.
Adjust Story Font
16

