Quantcast

10 മിനിറ്റിൽ ട്രൈസികിൾ ചാർജ് ചെയ്യാം; സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ഇബൈക് ഗോയും ലോഗ് നയനും

മോട്ടോർ സൈക്കിളിന്റെ വേഗതയും കാറിന്റെ സുരക്ഷയും നൽകുന്നതാണ് പുതിയ ചാർജിംഗ് സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെടുന്ന വാഹനം

MediaOne Logo

Web Desk

  • Published:

    31 May 2022 1:41 PM GMT

10 മിനിറ്റിൽ ട്രൈസികിൾ ചാർജ് ചെയ്യാം; സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ഇബൈക് ഗോയും ലോഗ് നയനും
X

10 മിനിറ്റിനുള്ളിൽ ഇലക്ട്രിക് വാഹനം ചാർജ് ചെയ്യാനാകുന്ന സാങ്കേതികവിദ്യ അവതരിപ്പിക്കാനൊരുങ്ങി ഇബൈക് ഗോ(eBikeGo)യും ലോഗ് നയനും(Log9). ഇരുചക്ര ഇലക്ട്രിക് മൊബിലിറ്റി പ്ലാറ്റ്‌ഫോമായ ഇ ബൈക്ക് ഗോ തങ്ങളുടെ ഇലക്ട്രിക് ട്രൈക്ക്, ട്രൈസികിൾ -വെലോസിപേഡിയ Velocipedo വാഹനത്തിലാണ് ബാറ്ററി ടെക്‌നോളജി സ്റ്റാർട്ടപ്പായ ലോഗ് നയനുമായി സഹകരിച്ച് 'ഇൻസ്റ്റാ ചാർജ്' എന്ന പേരിൽ സംവിധാനം കൊണ്ടുവരുന്നത്. ഇതോടെ വാഹനം 10 മിനിട്ടിനകം ചാർജ് ചെയ്യാനാകുമെന്നും ഇ.വി രംഗത്ത് ഇത് പുതിയ നാഴികക്കല്ലായി മാറുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്. ഇരു കമ്പനികളും സാങ്കേതിക വിദ്യ കൈമാറാൻ ധാരണാപത്രത്തിൽ ഒപ്പുവെച്ചിരിക്കുകയാണ്.


വെലോസിപേഡിയ യൂറോപ്യൻ ഡിസൈനിലുള്ള സ്മാർട്ട് ഇലക്ട്രിക് ട്രൈക്കാണ്. രണ്ട് ഫ്രണ്ട് ചക്രങ്ങളും ഒരു റിയർ ചക്രവുമാണ് വാഹനത്തിലുണ്ടാകുക. കാർബൺ ഫൈബർ മേൽക്കൂരയും രണ്ടുപേർക്ക് ഇരിക്കാൻ സൗകര്യമുള്ള വെലോസിപേഡിയക്കുണ്ടാകും. മോട്ടോർ സൈക്കിളിന്റെ വേഗതയും കാറിന്റെ സുരക്ഷയും നൽകുന്നതാണ് ഈ വാഹനം. നഗര യാത്രകളിൽ ഇത്തരം വാഹനം വിപ്ലവം സൃഷ്ടിക്കുമെന്നാണ് കമ്പനി വിലയിരുത്തുന്നത്. ഫാസ്റ്റ് ചാർജിംഗ് കൂടെയാകുന്നത് വാഹനത്തിന്റെ ജനപ്രിയത വർധിപ്പിക്കുമെന്നും കരുതുന്നു.

കാർഗോ സെഗ്‌മെൻറിലും പാസഞ്ചർ ഗണത്തിലും വാഹനം പുറത്തിറക്കും. മുമ്പ് പുറത്തിറക്കിയ മോഡലിൽ രണ്ടു പേർക്ക് ഒറ്റച്ചാർജിൽ 100 കിലോ മീറ്റർ സഞ്ചരിക്കാനാകുമായിരുന്നു. മണിക്കൂറിൽ 95 കി.മി ആയിരുന്നു വേഗത. കാർഗോ ഗണത്തിലുള്ള വാഹനത്തിൽ ഓടിക്കുന്നയാൾക്ക് പ്രത്യേക റൂമാണുണ്ടായിരുന്നത്. 155 കിലോഗ്രാമാണ് ഗ്രോസ് വെഹികിൾ വെയ്റ്റുണ്ടായിരുന്നത്. 100 കിലോയായിരുന്നു പേലോഡ് കപ്പാസിറ്റി.


പുതിയ ചാർജിംഗ് സാങ്കേതിക വിദ്യ സ്വീകരിക്കുന്നതോടെ 220 വോൾട്ട് ഔട്ട്‌ലെറ്റിൽ പത്തു മിനിട്ടിൽ വാഹനം ചാർജ് ചെയ്യാനാകും. റിജനറേറ്റീവ് ബ്രേക്കിംഗും വാഹനത്തിനുണ്ടാകും. 2023 ഓടെ നിർമാണം ആരംഭിക്കും.

'ലോഗ് നയനുമായുള്ള ധാരണ ഇന്ത്യയിലും ലോകത്തുടനീളവും കമ്പനിയുടെ പ്രവർത്തന രംഗം വിപുലീകരിക്കാൻ സഹായിക്കും. ഇബൈക് ഗോയുടെയും ലോഗ് നയന്റെയും ഉത്പ്പന്നങ്ങൾ ഇലക്ട്രിക് വാഹന രംഗത്തെയും ലോജിസ്റ്റിക്‌സ് എക്കോ സിസ്റ്റത്തെയും സുസ്ഥിര മാതൃകയായി മാറും' ഇബൈക് ഗോ സിഇഒയും സ്ഥാപകനുമായ ഇർഫാൻ ഖാൻ പറഞ്ഞു.

EBikeGo and Log9 (Log9) are ready to introduce the technology that can charge an electric vehicle in less than 10 minutes on electric trike or tricycle, the Velocipedo

TAGS :

Next Story