Quantcast

ആറു മാസത്തിനുള്ളിൽ ഫ്‌ളക്‌സ് എഞ്ചിൻ അവതരിപ്പിക്കാൻ കമ്പനികൾക്ക് നിർദേശം

ബ്രസീൽ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിലവിൽ ഫ്‌ളക്‌സ് എഞ്ചിൻ ഉപയോഗത്തിലുണ്ട്.

MediaOne Logo

Web Desk

  • Published:

    24 Dec 2021 12:23 PM GMT

ആറു മാസത്തിനുള്ളിൽ ഫ്‌ളക്‌സ് എഞ്ചിൻ അവതരിപ്പിക്കാൻ കമ്പനികൾക്ക് നിർദേശം
X

വാഹനലോകത്ത് മാറ്റങ്ങളുടെ കാലഘട്ടമാണ് കടന്നുപോകുന്നത്. അതിൽ പ്രധാനപ്പെട്ടതാണ് ഫ്‌ളക്‌സ് ഇന്ധനത്തിന്റെ കടന്നുവരവ്. നേരത്തെ തന്നെ ഇന്ത്യയിൽ ഫ്‌ളെക്‌സ് ഫ്യൂയൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ അക്കാര്യത്തിൽ വ്യക്തത വരുത്തിയിരിക്കുന്നതാണ് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഖഡ്കരി.

ആറുമാസത്തിനുള്ളിൽ എല്ലാ വാഹന നിർമാണ കമ്പനികളും ഫ്‌ളക്‌സ് എഞ്ചിനുകൾ അവതരിപ്പിക്കാനാണ് നിർദേശം. അതേസമയം പൂർണമായും ഫ്‌ള്ക്‌സ് എഞ്ചിനിലേക്ക് മാറാനുള്ളതല്ല നിർദേശം. ഫ്‌ള്ക്‌സ് സാങ്കേതികവിദ്യയിൽ ഒരു എഞ്ചിനെങ്കിലും വികസിപ്പിക്കാനാണ് നിർദേശം.

എന്താണ് ഫ്‌ളക്‌സ് എഞ്ചിൻ ?

രണ്ട് തരത്തിലുള്ള ഇന്ധനങ്ങൾ ഉപയോഗിക്കാൻ പറ്റുന്ന എഞ്ചിനാണ് ഫ്‌ള്ക്‌സ് എഞ്ചിൻ. പെട്രോളും എഥനോളുമാണത്. ഒന്നുകിൽ 100 ശതമാനം പെട്രോളോ അല്ലെങ്കിൽ 100 ശതമാനം എഥനോളോ അതുമല്ലെങ്കിൽ രണ്ടിന്റെയും മിശ്രിതമോ ഫ്‌ളക്‌സ് എഞ്ചിനുകളിൽ ഉപയോഗിക്കാൻ പറ്റും. ബ്രസീൽ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളിൽ നിലവിൽ ഫ്‌ളക്‌സ് എഞ്ചിൻ ഉപയോഗത്തിലുണ്ട്.

മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഫ്‌ളക്‌സ് എഞ്ചിനുകൾ വ്യാപകമാക്കാൻ സർക്കാർ ഒരുങ്ങുന്നത്. ഇനി വരാൻ പോകുന്ന മലിനീകരണ സ്റ്റാൻഡേർഡുകളോട് യോജിക്കാൻ ഫ്‌ളക്‌സ് എഞ്ചിൻ ആവശ്യമാണ്.

അതേസമയം നിലവിൽ ഇന്ത്യയിൽ ഫ്‌ളക്‌സ് എഞ്ചിനിൽ ഉപയോഗിക്കേണ്ട ഫ്‌ളക്‌സ് ഇന്ധനത്തിന്റെ ലഭ്യത വളരെ കുറവാണ്. അടുത്തവർഷത്തോടെ 20 ശതമാനം എഥനോൾ ചേർന്ന (E20) പെട്രോൾ വിപണിയിലെത്തിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം. നിലവിൽ രാജ്യത്ത് 80 ശതമാനം സ്ഥലങ്ങളിലും 10 ശതമാനം എഥനോൾ ചേർന്ന (E10) പെട്രോൾ ലഭ്യമാണ്. അടുത്ത വർഷം തന്നെ 100 ശതമാനം എഥനോൾ (E100) ഇന്ധനം രാജ്യത്ത് ലഭ്യമാക്കാനാണും സർക്കാരിന് പദ്ധതിയുണ്ട്.

TAGS :

Next Story