Quantcast

അവസാന ഇക്കോ സ്‌പോർടും പുറത്തിറങ്ങി; ഫോർഡ് പൂർണമായി ഇന്ത്യ വിട്ടു

കഴിഞ്ഞ വർഷം ഇന്ത്യൻ മാർക്കറ്റിൽ നിന്ന് പുറത്തുപോയ ഫോർഡിന് ഇന്ത്യയിൽ ഇനി ഉത്പാദനത്തിന് യാതൊരു പ്ലാനുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു

MediaOne Logo

Web Desk

  • Published:

    20 July 2022 4:13 PM GMT

അവസാന ഇക്കോ സ്‌പോർടും പുറത്തിറങ്ങി; ഫോർഡ് പൂർണമായി ഇന്ത്യ വിട്ടു
X

ഫോർഡ് ഇന്ത്യ വിട്ടപ്പോൾ ഏറ്റവും കൂടുതൽ പേർ വിഷമമുണ്ടായത് ഫോർഡിന്റെ കോംപാക്ട് എസ്.യു.വി മോഡലായ ഇക്കോ സ്‌പോർട്് ഇനിയില്ല എന്ന കാര്യം. അത്രമാത്രം ഇന്ത്യക്കാർ ഇഷ്ടപ്പെട്ട മോഡലായിരുന്നു ഇക്കോ സ്‌പോർട്. ഫോർഡ് ഇന്ത്യ വിടുന്ന തീരുമാനം വന്നതിന് ശേഷം പോലും ബാക്കിയുണ്ടായിരുന്ന ഇക്കോ സ്‌പോർട് സ്റ്റോക്കുകൾ പെട്ടെന്നാണ് വിറ്റുതീർന്നത്.

ഇന്ത്യയിൽ വിൽപ്പന അവസാനിപ്പിച്ചപ്പോഴും മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതിക്കായി ഇന്ത്യയിലെ ചെന്നൈയിലെ പ്ലാന്റിൽ അവർ ഇക്കോ സ്‌പോർട്ട് നിർമിച്ചിരുന്നു. ഇപ്പോൾ ചെന്നൈയിലെ പ്ലാന്റിൽ നിന്നുള്ള അവസാന ഇക്കോ സ്‌പോർട്‌സും നിർമിച്ച് പുറത്തിറക്കി കഴിഞ്ഞു. ഇനി പുതിയ ഒരു ഇക്കോ സ്‌പോർട് കാണുക എന്നത് ഇന്ത്യക്കാർക്ക് അത്ര എളുപ്പമാകില്ല. ഗുജറാത്തിലെ സാനന്ദ് പ്ലാന്റിലെ ഉത്പാദനം അവർ നേരത്തെ അവസാനിപ്പിച്ചിരുന്നു. ആ പ്ലാന്‍റ് ടാറ്റ മോട്ടോര്‍സ് ഏറ്റെടുത്തിരുന്നു. ചെന്നൈ പ്ലാന്റും അടുത്ത ദിവസങ്ങളിൽ തന്നെ പ്രവർത്തനം അവസാനിച്ച് അടച്ചുപൂട്ടുമെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഇന്ത്യൻ മാർക്കറ്റിൽ നിന്ന് പുറത്തുപോയ ഫോർഡിന് ഇന്ത്യയിൽ ഇനി ഉത്പാദനത്തിന് യാതൊരു പ്ലാനുമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു. ഇന്ത്യയിലേക്ക് പ്രീമിയം കാറുകൾ ഇറക്കുമതി ചെയ്തു വളരെ കുറച്ച് ഷോറൂമുകളിൽ മാത്രമായി വിൽക്കാൻ മാത്രമാണ് ഫോർഡിന്റെ പദ്ധതി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഫോർഡ് ഇന്ത്യ വിടാനുള്ള തീരുമാനം പുറത്തുവന്നത്.

വർഷവും കൂടിവരുന്ന വ്യാപാര നഷ്ടങ്ങളാണ് ഫോർഡിനെ അത്തരത്തിലൊരു തീരുമാനത്തിലേക്കെത്തിച്ചത്. ഫോർഡിന്റെ ഗ്ലോബൽ സ്റ്റാൻഡേർഡ് അനുസരിച്ചാണ് ഇന്ത്യയിലെ പ്ലാന്റുകൾ നിർമിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവിടെ ഉത്പാദിപ്പിക്കുന്ന വാഹനങ്ങൾക്ക് വിലയും കൂടും. പക്ഷേ ഉദ്ദേശിച്ച ലാഭം ഇതുവരെ ഇന്ത്യയിൽ നിന്ന് ലഭിച്ചില്ലെന്നാണ് കമ്പനി അറിയിച്ചത്.

കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ ബുദ്ധിമുട്ടുകയാണെന്നാണ് ഫോർഡ് പറയുന്നത്. രണ്ട് ബില്യൺ ഡോളറിന്റെ ഫോർഡ് ഇന്ത്യയുടെ പ്രവർത്തന നഷ്ടം. കൂടാതെ 0.8 ബില്യൺ ഡോളറിന്റെ നിഷ്‌ക്രിയ ആസ്തികളും എഴുതിത്തള്ളിയതോടെ ഫോർഡിന് ഇന്ത്യയിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായതോടെയാണ് അവർ ഇന്ത്യയിൽ നിന്ന് പുറത്തുപോയത്.

TAGS :

Next Story