26.5 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റി എച്ച്ഇവി പുറത്തിറങ്ങി
എച്ച്ഇവി മോഡലിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനൊപ്പം പൂർണമായും ഹൈബ്രിഡ് മോഡലായ ഇതിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളും സപ്പോർട്ട് നൽകുന്നുണ്ട്.

ഇന്ത്യൻ കാർ വിപണിയിൽ ഡെഡാൻ അതിന്റെ പ്രതാപകാലം കഴിഞ്ഞ് ഹാച്ച്ബാക്കുകൾക്കും കോംപാക്ട് എസ്.യു.വികൾക്കുമായി വഴി മാറുകയാണ്. എന്നാൽ അതിലും പിടിച്ചുനിന്ന ചില മോഡലുകളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ഹോണ്ടയുടെ മോഡലുകളാണ്. അതിൽ പ്രധാനമാണ് ഹോണ്ട സിറ്റി.
ആ ഹോണ്ട സിറ്റിയുടെ ആരാധകർ കാത്തിരുന്ന ഹൈബ്രിഡ് മോഡൽ ഇപ്പോൾ ഔദ്യോഗികമായി പുറത്തിറങ്ങിയിരിക്കുകയാണ്. ഹോണ്ട സിറ്റി എച്ച്ഇവി ( Honda City e:HEV).
എച്ച്ഇവി മോഡലിന് 1.5 ലിറ്റർ ഫോർ സിലിണ്ടർ എഞ്ചിനൊപ്പം പൂർണമായും ഹൈബ്രിഡ് മോഡലായ ഇതിന് രണ്ട് ഇലക്ട്രിക് മോട്ടോറുകളും സപ്പോർട്ട് നൽകുന്നുണ്ട്. അതുകൊണ്ട് തന്നെ 26.5 കിലോമീറ്ററാണ് ഒരു ലിറ്റർ ഇന്ധനത്തിന് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഫുൾ ടാങ്ക് ഇന്ധനം കൊണ്ട് 1000 കിലോമീറ്റർ യാത്ര ചെയ്യാനാകും. നിലവിലെ സാധാരണ സിറ്റി മോഡലിന്റെ മൈലേജ് (ZX CVT) യുടെ ഇന്ധനക്ഷമത 18.4 കിലോമീറ്ററാണ്.
ഇസിവിടി (eCVT) ട്രാൻസ്മിഷനോട് കൂടിയ എഞ്ചിന് 126 എച്ച്പി പവറും 253 എൻഎം ടോർക്കും ഉത്പാദിപ്പിക്കാൻ സാധിക്കും.
ആറ് എയർ ബാഗുകൾ, ലൈൻ ചേഞ്ചിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിങ്, വിവിധ ആംഗിളുകളുള്ള റിയർ വ്യൂ ക്യാമറ, ടിപിഎംഎസ്, വെഹിക്കിൾ സ്റ്റബിലിറ്റി അസിസ്റ്റ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങി എല്ലാ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാണ് പുതിയ സിറ്റി എച്ച്ഇവി വിപണിയിലെത്തിയിരിക്കുന്നത്.
ഡിസൈനിലേക്ക് വന്നാൽ നിലവിലെ അഞ്ചാം തലമുറ സിറ്റിയിൽ നിന്ന് ചെറിയ മാറ്റങ്ങൾ മാത്രമേ വന്നിട്ടൂള്ളു. ഹൈബ്രിഡ് ബാറ്ററി പാക്ക് നൽകിയിരിക്കുന്നത് ബൂട്ടിന് താഴെയാണ്.
എട്ട് ഇഞ്ച് ടച്ച് സ്‌ക്രീനും ആൻഡ്രോയിഡ് ഓട്ടോയും ആപ്പിൾ കാർപ്ലേ അങ്ങനെ ഇന്റീരിയറിലെ മിക്ക കാര്യങ്ങളും നിലവിലെ സിറ്റിയുടേത് തന്നെയാണ്. പക്ഷേ ആംബിയന്റ് ലൈറ്റിങ്, ഇലക്ട്രിക് സൺറൂഫ്, അപ്‌ഡേറ്റഡ് ഹോണ്ട കണക്റ്റ് എന്നിവയെല്ലാം കൂട്ടിച്ചേർക്കപ്പെട്ടിട്ടുണ്ട്.
വിലയിലേക്ക് വന്നാൽ ഹൈബ്രിഡായത് കൊണ്ട് തന്നെ അൽപ്പം വില കൂടുതലാണ്. 19,49,900 രൂപയാണ് ഡൽഹിയിലെ എക്‌സ് ഷോറൂം വില. സാധാരണ സിറ്റിയുടെ (ZX CVT) യുടെ എക്‌സ് ഷോറൂം വില 15.03 ലക്ഷം മാത്രമാണ്. പക്ഷേ 26.5 കിലോമീറ്റർ എന്ന ഇന്ധനക്ഷമത ഈ വിലക്കൂടുതലിനെ സാധൂകരിക്കുന്നുണ്ട്. വാഹനത്തിന്റെ ഡെലിവറി അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കുമെന്നാണ് സൂചന.
Summary: Honda City e:HEV launched at Rs 19.49 lakh
Adjust Story Font
16

