Quantcast

ഹോൺ നല്ലതാണ്; ചിലപ്പോൾ നിങ്ങളുടെ ജീവൻ വരെ രക്ഷിക്കും

നമ്മുടെ നാട്ടിലെ പ്രത്യേക സാഹചര്യത്തിൽ ഹോണിന്റെ ഉപയോഗത്തിന് കൂടുതൽ പ്രാധാന്യമുണ്ട്‌

MediaOne Logo

Nidhin

  • Published:

    29 March 2022 1:39 PM GMT

ഹോൺ നല്ലതാണ്; ചിലപ്പോൾ നിങ്ങളുടെ ജീവൻ വരെ രക്ഷിക്കും
X

ലോകത്ത് തന്നെ റോഡിൽ വാഹന സാന്ദ്രത കൂടിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ത്യയിലൂടെ വാഹനമോടിക്കുമ്പോൾ ഹോൺ ഉപയോഗിക്കുക എന്നത് ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്. വളവുകളും തിരിവുകളും അധികമുള്ള ഇന്ത്യയിലെ റോഡുകളിൽ മറ്റു വാഹനങ്ങൾക്ക് സൂചന നൽകി അപകടം ഒഴിവാക്കാനുള്ള ഏറ്റവും മികച്ച വഴികളിലൊന്നാണ് ഹോൺ ഉപയോഗിക്കുക എന്നത്. മറ്റു വാഹനങ്ങളുടെ അപ്രതീക്ഷിത ലെയ്ൻ ചേഞ്ചിങ്, യു ടേൺ, ഇൻഡിക്കേറ്റർ ഉപയോഗിക്കാതെയുള്ള വളവ് തിരിയൽ ഇവയിൽ നിന്നെല്ലാം ചില സമയത്ത് ഹോൺ നമ്മളെ സംരക്ഷിക്കും.

ഇലക്ട്രിക് വാഹനങ്ങൾ കൂടുതൽ ഉപയോഗത്തിൽ വരുന്നതും ഹോണിന്റെ പ്രാധാന്യം കൂട്ടുന്നുണ്ട്. ഇവി വാഹനങ്ങൾക്ക് പ്രവർത്തന ശബ്ദം കുറവായതു കൊണ്ട് തന്നെ ഇവി വാഹനങ്ങളുടെ സാന്നിധ്യമറിയിക്കാൻ ഹോൺ നിർബന്ധമാണ്.

അതേസമയം ഇന്ത്യയിലെ തെറ്റായ ഡ്രൈവിങ് സംസ്‌കാരത്തിന്റെ ഭാഗമെന്നോണം ചിലർ ട്രാഫിക്ക് ബ്ലോക്കുകളിലും മറ്റും അനാവശ്യമായി ഹോൺ ഉപയോഗിക്കാറുണ്ട്. മാത്രമല്ല നിരോധിച്ച എയർ ഹോണുകളും ചില വാഹനങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. ഇത് കടുത്ത ശബ്ദമലിനീകരണത്തിലേക്ക് നയിക്കാറുണ്ട്. മാത്രമല്ല ഹോൺ ഉപയോഗിക്കുന്നത് നിരോധിച്ച ആശുപത്രി പോലെയുള്ള പ്രദേശങ്ങളിലും ഹോൺ ഉപയോഗിക്കുന്നവരുണ്ട്.

രാത്രിയിൽ ഹെഡ്‌ലൈറ്റ് ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഹോൺ ഉപയോഗം പരമാവധി കുറക്കേണ്ടതാണ്.

TAGS :

Next Story