Quantcast

പെട്രോൾ, ഡീസൽ കാറുകൾ ഇലക്ട്രിക്കാക്കാം... എങ്ങനെ?

വാഹനത്തിൽ ഉപയോഗിക്കുന്ന മോട്ടോറിന്റെ വാട്ട് പവറും ബാറ്ററിയുടെ ശേഷിയുമാണ് വില നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ

MediaOne Logo

Web Desk

  • Updated:

    2022-01-05 13:16:25.0

Published:

5 Jan 2022 12:50 PM GMT

പെട്രോൾ, ഡീസൽ കാറുകൾ ഇലക്ട്രിക്കാക്കാം... എങ്ങനെ?
X

ബിഎംഡബ്യൂ, പോർഷെ തുടങ്ങിയ വമ്പൻ കമ്പനികളടക്കം ഇലക്ട്രിക് കാർ രംഗത്തേക്ക് കടന്നിരിക്കേ ഭാവി വാഹനലോകം തന്നെ വൈദ്യുതി ഉപയോഗിച്ചാകുമെന്ന് തീർച്ചയാകുകയാണ്. മാത്രമല്ല, മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഭരണകൂടങ്ങൾ ഇലക്ട്രിക് വാഹനങ്ങൾക്ക് സബ്‌സിഡി നൽകിയും മറ്റു ഇളവുകൾ നൽകിയും പ്രാത്സാഹനം നൽകുകയുമാണ്. ഇന്ധന വില കുതിച്ചുയരുന്നത് വാഹന ഉപഭോക്താക്കളുടെ നടുവൊടിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിൽ പുതിയ ഇലക്ട്രിക് കാർ വാങ്ങുന്നത് എല്ലാവർക്കും അത്ര എളുപ്പമല്ല, എന്നാൽ നിങ്ങളുടെ കൈവശമുള്ള പെട്രോൾ, ഡീസൽ കാറുകൾ ഇലക്ട്രിക് ആക്കാൻ കഴിയുമോയെന്നറിയാൻ ആഗ്രഹമുണ്ടാകാം. അത്തരം സാധ്യതകൾ എന്തൊക്കെയെന്ന് പരിശോധിക്കുകയാണ് ഇവിടെ.

നാലോ അഞ്ചോ ലക്ഷം നൽകിയാൽ വാഹനങ്ങൾ ഇലക്ട്രിക് ആക്കി നൽകുന്നു കമ്പനികളുണ്ട്. വാഹനത്തിൽ ഉപയോഗിക്കുന്ന മോട്ടോറിന്റെ വാട്ട് പവറും ബാറ്ററിയുടെ ശേഷിയുമാണ് വില നിർണയിക്കുന്ന പ്രധാന ഘടകങ്ങൾ. എബിപി ലൈവ് റിപ്പോർട്ട് പ്രകാരം 12 കിലോ വാട്ട് ലിഥിയം അയേൺ ബാറ്ററിക്കും 20 കിലോ വാട്ട് ഇലക്ട്രിക് മോട്ടോറിനും നാലു ലക്ഷമാണ് നൽകേണ്ടി വരിക. ഇത്തരം സേവനങ്ങൾ നൽകുന്ന മിക്ക കമ്പനികളും ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഇലക്ട്രിക്കാക്കുമ്പോൾ എല്ലാ മെക്കാനിക്കൽ ഭാഗങ്ങളും മാറ്റി നൽകും. ഇന്ധന ടാങ്ക്, എൻജിൻ, എൻജിനിലേക്ക് പവർ എത്തിക്കുന്ന കാബിൾ എന്നിവക്ക് പകരം ഇലക്ട്രിക് ഉപയോഗത്തിനുള്ള റോളർ, കൺട്രോളർ, മോട്ടോർ, ബാറ്ററി, ബാറ്ററി ചാർജർ എന്നിവ സ്ഥാപിക്കും. ഏഴു ദിവസത്തിനുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കാനാകും.

ഇലക്ട്രിക്കാക്കിയാൽ എന്ത് മാറ്റമുണ്ടാകും?

കാർ ഇലക്ട്രിക്കാക്കിയാൽ എന്ത് മാറ്റമുണ്ടാകുമെന്നാകും മിക്കവരുടെയും ചോദ്യം. മൈലേജ് കൂടുമോയെന്നും. ടാറ്റാ നിക്‌സൺ അടിസ്ഥാനമാക്കി നമുക്ക് ഈ വിഷയം പരിശോധിക്കാം. 2019 ഡിസംബറിലാണ് നിക്‌സാൺ ഇലക്ട്രിക് വാഹനം പുറത്തിറക്കിയത്. ഇതേ കമ്പനിയുടെ പെട്രോൾ, ഡീസൽ വാഹനത്തിന്റെ മൈലേജ് 16 മുതൽ 22 കിലോമീറ്റർ വരെയാണ്. പെട്രോൾ വില നൂറാണെന്നും മൈലേജ് ലിറ്ററിന് 17 കിലോമീറ്ററാണെന്നും കണക്കാക്കിയാൽ കിലോമീറ്ററിന് വരുന്ന ചെലവ് 6.25 ആയിരിക്കും. ഡീസലിന് 95 രൂപയും മൈലേജ് ലിറ്ററിന് 22 കിലോമീറ്ററുമാണെങ്കിൽ ചെലവ് 4.31 ഉം ആയിരിക്കും. എന്നാൽ നിക്‌സൺ ഇലക്ട്രിക് വേർഷന്റെ കാര്യമെടുത്താൽ യൂനിറ്റിന് ആറു രൂപയാണെങ്കിൽ വാഹനം മുഴുവൻ ചാർജാകാൻ 181.2 രൂപ ചെലവ് വരും. 300 കിലോമീറ്റർ ഓടിക്കാനുമാകും. അപ്പോൾ കിലോമീറ്ററിന് വരുന്ന ചെലവ് 60 പൈസ മാത്രമാണ്.

2022 ല്‍ ഇലക്ട്രിക്ക് വാഹനവിപണി ഭരിക്കാന്‍ പോകുന്ന അഞ്ച് കാറുകള്‍

മോട്ടോർ വാഹനവിപണിയെ ഇലക്ട്രിക്ക് വാഹനങ്ങൾ കീഴടക്കുന്ന കാലമാണിത്. ഇലക്ട്രിക്ക് ബൈക്കുകളും കാറുകളുമൊക്കെ ഇതിനോടകം തന്നെ വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ച് തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ ഇലക്ട്രിക്ക് വാഹനവിപണിയും അതിവേഗം വളരുകയാണ്. വില കൂടുതലാണ് എന്നതിനാൽ ഇലക്ട്രിക്ക് ബൈക്കുകളെ അപേക്ഷിച്ച് കാറുകളുടെ വിപണി സാവധാനമാണ് ഇന്ത്യയിൽ വളരുന്നത്. കഴിഞ്ഞ വർഷം ഏഴ് പുതിയ ഇലക്ട്രിക്ക് കാറുകളാണ് ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ടത്. 2022 ൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അഞ്ച് ഇലക്ട്രിക്ക് കാറുകൾ പരിചയപ്പെടാം...

ബി.എം.ഡബ്ല്യൂ ഐ 4

ജർമൻ കാർ നിർമാതാക്കളായ ബി.എം.ഡബ്ല്യൂ ഈ വർഷം പകുതിയോടുകൂടി ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മോഡലാണ് ബി.എം.ഡബ്ല്യൂ ഐ 4.ബിഎംഡബ്ല്യുവിന്റെ 4 സീരീസ് ഗ്രാൻ കൂപ്പെയെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. പൂർണമായും ചാർജ് ചെയ്താൽ 365 കിലോമീറ്റർ വരെ പോകാനാവും. വാഹനത്തിന് 83.9 ബാറ്ററി പായ്ക്കുകൾ ലഭിക്കും. 80 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില

മിനികൂപ്പർ എസ്.ഇ

ഈ വർഷം പകുതിയോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന മിനി കൂപ്പർ എസ്.ഇ അടുത്തിടെ വാഹനത്തിന്റെ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ച് നിമിഷങ്ങൾക്കുള്ളിൽ വാഹനം വിറ്റഴിക്കപ്പെടുകയും ചെയ്തു. ആദ്യഘട്ടത്തില്‍ 30 യൂണിറ്റുകൾ ഇന്ത്യയിലെത്തിക്കും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.താരതമ്യേന ചെറിയ ബാറ്ററി പാക്കേജാണ് വാഹനത്തിന്റേത്. 50 ലക്ഷം രൂപയാണ് വാഹനത്തിന് പ്രതീക്ഷിക്കപ്പെടുന്ന വില.

ടാറ്റ ആൾട്രോസ് ഇ.വി

ഈ വർഷം പകുതിയോടെ പുറത്തിറങ്ങും എന്ന് പ്രതീക്ഷിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ടാറ്റ അൾട്രോസ് ഇ.വി. 13 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.

ഹ്യൂണ്ടായി 2022 കോന ഇലക്ട്രിക്ക്

ഈ മോഡലും ഈ വർഷം പകുതിയോടെ വിപണിയിലിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.24 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില. ഇലക്ട്രിക് വാഹനവിപണിയിൽ അത്ര ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ ഹ്യൂണ്ടായിക്ക് ഇത് വരെ കഴിഞ്ഞിട്ടില്ല. വില കൂടുതലാണ് എന്നതടക്കം പലകാരണങ്ങളും ഉപഭോക്താക്കൾ പറഞ്ഞിരുന്നു. എന്നാൽ ഇക്കുറി കോന ഇലക്ട്രിക്ക് വിപണിയിലിറക്കി തലവരമാറ്റാനാണ് ഹ്യൂണ്ടായിയുടെ പദ്ധതി.

എം.ജി 2022 ZS ഇവി

എം.ജി തങ്ങളുടെ ഇലക്ട്രിക് മോഡലായ ഇവിയുടെ നവീകരിച്ച പതിപ്പാണ് ഇക്കുറി വിപണിയിൽ ഇറക്കാൻ പോകുന്നത്. ഈ വർഷം അവസാനത്തോടെ ഈ പതിപ്പ് വിപണിയിലിറങ്ങും. 22 ലക്ഷം രൂപയാണ് പ്രതീക്ഷിക്കപ്പെടുന്ന വില.

How to make petrol and diesel cars electric?

TAGS :

Next Story