Quantcast

ഹ്യുണ്ടായിയുടെ ആഡംബര ബ്രാന്‍ഡ് ജെനിസിസ് ഇന്ത്യയിലേക്ക് വരുന്നു

ആഗോള കാർ വിപണിയിൽ ഹ്യുണ്ടായി അഭിമാനപൂർവം അവതരിപ്പിച്ച ആഡംബര ബ്രാൻഡാണ് ജെനിസിസ്.

MediaOne Logo

Web Desk

  • Published:

    5 Sep 2021 4:04 PM GMT

ഹ്യുണ്ടായിയുടെ ആഡംബര ബ്രാന്‍ഡ് ജെനിസിസ് ഇന്ത്യയിലേക്ക് വരുന്നു
X

2019 മെയ് മുതൽ വാഹനലോകത്ത് ശക്തമായ അഭ്യൂഹങ്ങൾ വന്നിരുന്ന വാർത്തയാണ് ഹ്യുണ്ടായ് അവരുടെ ആഡംബര ബ്രാൻഡായ ജെനിസിസ് ഇന്ത്യയിലും അവതരിപ്പിക്കും എന്നത്. ആ വാർത്തയ്ക്ക് ഒരു സ്ഥിരീകരണമാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.

വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുന്നതിന് മുമ്പുള്ള പഠനങ്ങളിലേക്ക് ഹ്യുണ്ടായി കടന്നുകഴിഞ്ഞു. ആഗോള കാർ വിപണിയിൽ ഹ്യുണ്ടായി അഭിമാനപൂർവം അവതരിപ്പിച്ച ആഡംബര ബ്രാൻഡാണ് ജെനിസിസ്. ജെനിസിസ് ജി-80 സെഡാൻ, ജിവി 80 എസ്.യു.വി ഇവ രണ്ടുമായിരിക്കും ഇന്ത്യയിൽ ആദ്യം അവതരിപ്പിക്കുക എന്നാണ് സൂചന. ഇവ രണ്ടും ഹരിയാനയിലെ ഗുഡ്ഗാവിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത ഹ്യുണ്ടായി ഇന്ത്യയുടെ ഹെഡ് ക്വാർട്ടേഴ്‌സിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്.

അതേസമയം വാഹനം എന്നു വിപണിയെത്തുമെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്ന് കമ്പനി വൃത്തങ്ങൾ പറഞ്ഞു. ജി80 സെഡാൻ ഇന്ത്യയിൽ മത്സരിക്കുക മെഴ്‌സഡിസ് ബെൻസിന്റെ ഇ ക്ലാസുമായും ബിഎംഡബ്ലൂ ഫൈവ് സീരിസുമായിട്ടാണ്. വാഹനത്തിന് 2.5 ലിറ്ററിന്റെ ടർബോ ചാർജഡ് 4 സിലിണ്ടർ പെട്രോൾ, 3.5 ലിറ്റർ ട്വിൻ ടർബോ വി6 പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ എന്നീ എഞ്ചിൻ ഓപ്ഷനുകൾ ലഭ്യമാകും. എല്ലാ എഞ്ചിനും 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ലഭ്യമാണ്.

ജിവി80 എന്ന എസ്.യു.വിലും മൂന്ന് എഞ്ചിൻ ഓപ്ഷൻ ലഭ്യമാണ്. 2.5 ലിറ്റർ ടർബോ ചാർജഡ് 4 സിലിണ്ടർ പെട്രോൾ, 3.5 ലിറ്റർ ടർബോ ചാർജഡ് വി സിക്‌സ് പെട്രോൾ, 2.2 ലിറ്റർ ഡീസൽ എന്നിവയാണവ. മെഴ്‌സഡ്‌സ് ബെൻസ് ജിഎൽഇ, ബിഎംഡബ്ലൂ എക്‌സ് ഫൈവ് എന്നീ വാഹനങ്ങളോടാണ് ഈ വാഹനം മത്സരിക്കുന്നത്.

TAGS :

Next Story