Quantcast

മെയ്ഡ് ഇൻ ഇന്ത്യ 'മെറിഡിയൻ'; ഏഴ് സീറ്റർ എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് ജീപ്പ്

പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന എസ്‌യുവിയാണെങ്കിലും കഴിഞ്ഞ വർഷം കമാൻഡർ എന്ന പേരിൽ ബ്രസീലിയൻ വിപണിയിൽ മെറിഡിയൻ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2022-02-14 13:13:45.0

Published:

14 Feb 2022 12:52 PM GMT

മെയ്ഡ് ഇൻ ഇന്ത്യ മെറിഡിയൻ;  ഏഴ് സീറ്റർ എസ്‌യുവിയുടെ ടീസർ പുറത്തുവിട്ട് ജീപ്പ്
X

അമേരിക്കൻ എസ്‌യുവി നിർമ്മാതാക്കളായ ജീപ്പ്, ഇന്ത്യൻ വിപണിയിൽ വരാനിരിക്കുന്ന ഏഴ് സീറ്റർ എസ്‌യുവിയുടെ പുതിയ ടീസർ പുറത്തിറക്കി. വാഹനത്തിന് മെറിഡിയൻ എന്നാണ് പേര് നൽകിയിരിക്കുന്നത്. പൂർണമായും ഇന്ത്യയിൽ നിർമിക്കുന്ന എസ്‌യുവിയാണെങ്കിലും കഴിഞ്ഞ വർഷം കമാൻഡർ എന്ന പേരിൽ ബ്രസീലിയൻ വിപണിയിൽ മെറിഡിയൻ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്.

കമാൻഡർ ഇന്ത്യൻ സാഹചര്യങ്ങളാക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണോ മെറിഡിയനായി വില്പനക്കെത്തുക എന്നത് വ്യക്തമല്ല. എങ്കിലും ഇരു മോഡലുകളും തമ്മിൽ നിരവധി സാമ്യം ഉണ്ടാകും എന്നത് വ്യക്തമാണ്. ജീപ്പ് കോമ്പസ്സിലെ 2.0 ലിറ്റർ മൾട്ടി-ജെറ്റ് ഡീസൽ എൻജിൻ തന്നെയാണ് മെറിഡിയനിൽ ഇടം പിടിക്കാൻ സാദ്ധ്യത. റിപോർട്ടുകൾ അനുസരിച്ച് 48V മൈൽഡ് ഹൈബ്രിഡ് സംവിധാനം എൻജിനൊപ്പം ഇടം പിടിച്ചേക്കും.

ഗ്രിൽ, റൂഫ് ഭാഗം, വിൻഡോയിലെ ക്രോം ലൈനിങ് എന്നിവ കോമ്പസ്സിൽ നിന്നും കടമെടുത്തതാണ്. ഡേ ടൈം റണ്ണിങ് ലാമ്പുകളും, ഫോഗ് ലാമ്പും, ഒപ്പം ക്രോം ലൈനിംഗും ചേർന്നതാണ് മുൻ ബമ്പർ, ഫോക്സ് സ്‌കിഡ് പ്ലേറ്റ് ചേർത്ത് മനോഹരമാക്കിയ പിൻ ബമ്പർ, വ്യത്യസ്തമായ ഡിസൈനിലുള്ള അലോയ് വീലുകൾ എന്നിവ മെറിഡിയനുണ്ടാകും.

TAGS :

Next Story