Quantcast

കിയ കാരൻസ് ഔദ്യോഗികമായി പുറത്തിറങ്ങി; വിലയും പുറത്തുവിട്ടു

ബുക്കിങ് ആരംഭിച്ച് ഇതിനോടകം തന്നെ 19,089 ബുക്കിങുകൾ വാഹനത്തിന് ലഭിച്ചു കഴിഞ്ഞു.

MediaOne Logo

Web Desk

  • Published:

    15 Feb 2022 2:40 PM GMT

കിയ കാരൻസ് ഔദ്യോഗികമായി പുറത്തിറങ്ങി;  വിലയും പുറത്തുവിട്ടു
X

ഇന്ത്യയിലെ എംപിവി മേഖലയിൽ രാജാവായി വാഴുന്ന ടൊയോട്ടയുടെ ക്രിസ്റ്റയ്ക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ചുകൊണ്ടാണ് കൊറിയൻ കരുത്തായ കിയ കാരൻസ് അവതരിപ്പിച്ചത്. നേരത്തെ തന്നെ കാരൻസിന്റെ ചിത്രങ്ങളും ഫീച്ചറുകളും പുറത്തുവന്നിട്ടുണ്ടെങ്കിലും ഇന്നാണ് വാഹനം ഔദ്യോഗികമായി പുറത്തിറക്കിയത്. ഒപ്പം വേരിയന്റ് ലിസ്റ്റും വിലയും കമ്പനി പുറത്തുവിട്ടു.

8.99 ലക്ഷത്തിൽ ആരംഭിച്ച് 16.99 ലക്ഷത്തിലാണ് വാഹനത്തിന്റെ വിവിധ വേരിയന്റുകളുടെ വില. അഞ്ച് വേരിയന്റുകളിലാണ് വാഹനം ലഭ്യമാകുക. പ്രീമിയം, പ്രെസ്റ്റീജ്, പ്രസ്റ്റീജ് പ്ലസ്, ലക്ഷ്വറി, ലക്ഷ്വറി പ്ലസ് എന്നിവയാണ് വിവിധ വേരിയന്റുകൾ. ബുക്കിങ് ആരംഭിച്ച് ഇതിനോടകം തന്നെ 19,089 ബുക്കിങുകൾ വാഹനത്തിന് ലഭിച്ചു കഴിഞ്ഞു.


ഏഴ് സീറ്റുള്ള ഈ എംപിവിക്ക് കരുത്ത് പകരുന്നത് കിയ സെൽറ്റോസിൽ ഉപയോഗിച്ച അതേ എഞ്ചിനാണ്. ഇതിനോടകം തന്നെ ആരാധകരെ സൃഷ്ടിച്ചിരിക്കുന്ന കാരൻസിന്റെ ഡിസൈനിൽ മെലിഞ്ഞ ഗ്രില്ലും, ' വൈ ' ഷേപ്പിലുള്ള എൽഇഡി ഡിആർഎല്ലുകളും എൽഇഡി ഹെഡ്‌ലാമ്പുകളും നൽകിയിട്ടുണ്ട്. അകത്തേക്ക് വന്നാൽ 10.25 ഇഞ്ച് വലിപ്പത്തിലുള്ള ഇൻഫോർടെയ്ൻമെന്റ് സിസ്റ്റത്തിന് അകമ്പടിയായി എട്ട് ബോസ് സ്പീക്കറുകളുമുണ്ട്. എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ആറ് എയർബാഗുകളും കാരൻസ് നൽകുന്നുണ്ട്. കൂടാതെ ഉയർന്ന വേരിയന്റുകളിൽ നാലു വീലുകളിലും ഡിസ്‌ക്ക് ബ്രേക്കും, ഡ്രൈവ് മോഡുകളും, ഓട്ടോമാറ്റിക്ക് വേരിയന്റുകളിൽ പാഡിൽ ഷിഫ്‌റ്റേഴ്‌സും നൽകുന്നുണ്ട്. കൂടാതെ ആംബിയന്റ് ലൈറ്റിങും സൺറൂഫും വെന്റിലേറ്റഡ് സീറ്റുകളും ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എസിയും എയർ പ്യൂരിഫയറും വിവിധ വേരിയന്റുകളിൽ കാരൻസ് നൽകുന്നുണ്ട്.


നാല് എഞ്ചിൻ ഓപ്ഷനുകളിലും മൂന്ന് ട്രാൻസ്മിഷൻ ഓപ്ഷനുകളിലും വാഹനം ലഭ്യമാണ്. 133 ബിഎച്ച്പി പവറും 144 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനും 138 ബിഎച്ച്പി പവറും 242 എൻഎം ടോർക്കുമുള്ള 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും 113 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമുള്ള 1.5 ലിറ്റർ ഡീസൽ എഞ്ചിനുമാണ് വിവിധ എഞ്ചിൻ ഓപ്ഷനുകൾ.

6-സ്പീഡ് മാനുവൽ, 7-സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക്, 6-സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് എന്നിങ്ങനെ ട്രാൻസ്മിഷൻ ഓപ്ഷനുകളും ലഭ്യമാണ്.

പെട്രോൾ വേരിയന്റിന് 16.5 കിലോമീറ്ററും ഡീസലിന് 21.3 കിലോമീറ്ററുമാണ് എആർഎഐ അംഗീകരിച്ച മൈലേജ്.

TAGS :

Next Story