Quantcast

ഒറ്റ ചാർജിൽ 528 കിലോമീറ്റർ; കിയ ഇവി6 ഇന്ത്യയിലെത്തി

ഇന്ത്യയിൽ 100 യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്‌ക്കെത്തുന്നത്. മെയ് 26 മുതൽ വാഹനം ബുക്ക് ചെയ്യാനുള്ള അവസരം കിയ നൽകിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-06-02 12:23:34.0

Published:

2 Jun 2022 12:21 PM GMT

ഒറ്റ ചാർജിൽ 528 കിലോമീറ്റർ; കിയ ഇവി6 ഇന്ത്യയിലെത്തി
X

ഇലക്ട്രിക് മോഡൽ ഇവി6 ഇന്ത്യയിൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ. 59.95 ലക്ഷം രൂപയാണ് ഈ ഹൈ-എൻഡ് പ്രീമിയം ഇലക്ട്രിക് എസ്‌യുവിയുടെ എക്സ് ഷോറും വില. സെപ്റ്റംബറിലാണ് വാഹനം ഉപഭോക്താക്കളിലേക്ക് എത്തുന്നത്. ഇന്ത്യയിൽ 100 യൂണിറ്റുകൾ മാത്രമാണ് വിൽപ്പനയ്‌ക്കെത്തുന്നത്. മെയ് 26 മുതൽ വാഹനം ബുക്ക് ചെയ്യാനുള്ള അവസരം കിയ നൽകിയിരുന്നു.

ജിടി ലൈൻ, ജിടി ലൈൻ AWD എന്നിങ്ങനെ രണ്ട് വകഭേദങ്ങളിൽ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഈ മോഡലുകൾക്ക് യഥാക്രമം 59.95 ലക്ഷം, 64.95 ലക്ഷം എന്നിങ്ങനെയാണ് വില. 77 Kwh ബാറ്ററി ഒറ്റച്ചാർജിൽ 528 കി.മീറ്റർ റേഞ്ച് നൽകുമെന്നാണ് റിപ്പോർട്ട്. പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കി.മീ വേഗത കൈവരിക്കാൻ 5.2 സെക്കൻഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.

ജിടി 229 hp പവരും 350 nm ടോർക്കും നൽകുമ്പോൾ ജിടി-ലൈൻ 347 hp പവറും 605 nm ടോർക്കും ഉൽപ്പാദിപ്പിക്കും. 800 വോൾട്ട് അൾട്രാ ഫാസ്റ്റ് ചാർജിംഗ് ആണ് ഇവി6ന് കിയ നൽകിയിരിക്കുന്നത്. 350 കിലോവാട്ട് ചാർജർ ഉപയോഗിച്ച് 18 മിനിട്ടിൽ 80 ശതമാനം വരെ ബാറ്റിറി ചാർജ് ചെയ്യാം. മൂൺസ്‌കേപ്പ്, സ്നോ-വൈറ്റ് പേൾ, റൺവേ റെഡ്, അറോറ ബ്ലാക്ക് പേൾ, യാച്ച് ബ്ലൂ എന്നീ നിറങ്ങളിലാണ് വാഹനം എത്തുന്നത്.

TAGS :

Next Story