Quantcast

പുതിയത് വന്നതെന്ന് കരുതി പഴയതിനെ മറക്കാൻ പറ്റുമോ.. ക്ലാസിക്ക് സ്‌കോർപിയോ മാറ്റങ്ങളോടെ തുടരും

നിലവിലെ സ്‌കോർപിയോയുടെ വില 13.54 ലക്ഷത്തിനും 18.62 ലക്ഷത്തിനുമിടയിൽ നിൽക്കുമ്പോൾ സ്‌കോർപിയോ എന്നിന്റെ വില പ്രതീക്ഷിക്കുന്നത് 15 ലക്ഷത്തിനും 22 ലക്ഷത്തിനുമിടയിലാണ്.

MediaOne Logo

Web Desk

  • Published:

    4 Jun 2022 2:01 PM GMT

പുതിയത് വന്നതെന്ന് കരുതി പഴയതിനെ മറക്കാൻ പറ്റുമോ.. ക്ലാസിക്ക് സ്‌കോർപിയോ മാറ്റങ്ങളോടെ തുടരും
X

ഇന്ത്യൻ എസ്.യു.വി മാർക്കറ്റിൽ ഈ മാസം ഏറ്റവും വലിയ ചലനം സൃഷ്ടിച്ച ലോഞ്ചിങ് അറിയിപ്പായിരുന്നു- മഹീന്ദ്രയുടെ സ്വന്തം സ്‌കോർപിയോ എൻ എന്ന മോഡലിന്റേത്. പുതുതലമുറ ഫീച്ചറുകളെല്ലാം ഉൾപ്പെടുത്തിയുള്ള സ്‌കോർപിയോ എൻ ഈ മാസം 27 നാണ് പുറത്തിറങ്ങുന്നത്. എന്നാൽ പുതിയത് വന്നെന്ന് കരുതി പഴയതിനെ മഹീന്ദ്ര മറന്നിട്ടില്ല. നിലവിലെ മോഡൽ നിലനിർത്തിയാണ് പുതിയ സ്‌കോർപിയോ ക്രീസിലെത്തുക.

സ്‌കോർപിയോ എൻ ന് താഴെയാണ് നിലവിലെ സ്‌കോർപിയോ പ്ലേസ് ചെയ്യപ്പെടുന്നത്. നിലവിലെ സ്‌കോർപിയോയുടെ വില 13.54 ലക്ഷത്തിനും 18.62 ലക്ഷത്തിനുമിടയിൽ നിൽക്കുമ്പോൾ സ്‌കോർപിയോ എന്നിന്റെ വില പ്രതീക്ഷിക്കുന്നത് 15 ലക്ഷത്തിനും 22 ലക്ഷത്തിനുമിടയിലാണ്.

നിലവിലെ സ്‌കോർപിയോ വെറുതെ നിലനിർത്തുക മാത്രമല്ല അതിന് ചില അപ്‌ഡേറ്റുകൾ കമ്പനി നൽകിയിട്ടുണ്ട്. എന്നാൽ പുതിയതിന്റെ വരവോടെ നിലവിലെ സ്‌കോർപിയോയുടെ ഉയർന്ന വേരിയന്റുകൾ അവസാനിപ്പിക്കുമെന്നാണ് സൂചനകൾ. എന്നാൽ താഴെയുള്ള വേരിയന്റുകളിൽ അലോയ് വീലുകളും, പുതിയ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം തുടങ്ങിയ കൂട്ടിച്ചേർക്കലുകൾ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ ഓട്ടോമാറ്റിക്ക് ഗിയർ ബോക്‌സുണ്ടാകില്ല. സ്‌കോർപിയോ ക്ലാസിക്കിന്റെ വില സ്‌കോർപിയോ എന്നിനെ മറിക്കടക്കാതിരിക്കാനാണ് മഹീന്ദ്രയുടെ ഈ നീക്കം.

എക്സ്റ്റീരിയറിലും ചെറിയ മാറ്റങ്ങളും ക്ലാസിക്ക് സ്‌കോർപിയോയിൽ വരും. പുതിയ ഗ്രില്ലും മഹീന്ദ്രയുടെ പുതിയ ലോഗോയും നിലവിലെ മോഡലിന്റെ ഭാഗമാകും. ഡോറുകളിൽ സൈഡ് ക്ലാഡിങ് പോലുള്ള ചില മാറ്റങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.

എസ്.യു.വികളുടെ ബിഗ് ഡാഡി സ്‌കോർപിയോ എൻ ജൂണിൽ

20 വർഷം മുമ്പ് 2002 ജൂൺ 20 നാണ് ഇന്ത്യക്കാർ ആദ്യമായി നെഞ്ചിൽ ലോഗോയുമായി വന്ന സ്‌കോർപിയോയെ കണ്ടത്. പിന്നീടങ്ങോട്ട് അത്രനാളും വിലകൂടിയ കാറുകൾ മാത്രം വാണിരുന്ന ഇന്ത്യൻ ഓഫ്റോഡ് എസ്.യു.വി വിപണി സ്‌കോർപിയോ ജനകീയമാക്കി മാറ്റി. പരുക്കൻ രൂപവും കരുത്തുന്ന എംഹൗക്ക് എഞ്ചിനെയും ഇന്ത്യക്കാർ ഹൃദയം നിറഞ്ഞു സ്നേഹിച്ചു.

ഇപ്പോൾ വീണ്ടും ആ സ്‌കോർപിയോയുടെ എഞ്ചിൻ മുരൾച്ചയുടെ പരുക്കൻ രൂപവും ബിഗ് ഡാഡി ഡിസൈനിൽ വന്നിരിക്കുകയാണ്. സ്‌കോർപിയോ എൻ ( Scorpio N) എന്ന് പേരിട്ടിരിക്കുന്ന പുതിയ തലമുറ സ്‌കോർപിയോ ജൂൺ 27 ന് പുറത്തിറക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. നേരത്തെ ജൂൺ 20 അവതരിപ്പിക്കുമെന്നായിരുന്നു സൂചനകളെങ്കിലും ഒരാഴ്ച വൈകിയായിരിക്കും പുറത്തിറങ്ങുക.

വാഹനത്തിന്റെ ചിത്രവും കമ്പനി ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്. അതേസമയം 2014 ൽ വന്ന ഫേസ് ലിഫ്റ്റ് മോഡൽ സ്‌കോർപിയോ ക്ലാസിക്ക് എന്ന പേരിൽ വിപണിയിൽ തുടരും. നിലവിലെ സ്‌കോർപിയോക്കും മഹീന്ദ്രയുടെ തന്നെയായ എക്സ് യു വി 700 ന്റെ കുറഞ്ഞ വേരിയന്റുകളേക്കാൾ അധികമായിരിക്കും വാഹനത്തിന്റെ വിലയെന്നാണ് സൂചന.

മഹീന്ദ്ര ഥാറിലും ബൊലേറോയിലും ഉപയോഗിക്കുന്ന ലാഡർ ഫ്രെയിം ചേസിസിൽ തന്നെയായിരിക്കും പുതിയ സ്‌കോർപിയോയും നിർമിക്കുക.

ബിഗ് ഡാഡി ഡിസൈൻ എന്ന് വിളിക്കാവുന്ന ഡിസൈനിലെത്തുന്ന പുതിയ തലമുറ എസ്.യു.വികളുടെ എല്ലാ ഡിസൈൻ എലമെന്റ്സും ചേർന്നതാണ്. അതേസമയം സ്‌കോർപിയോയുടെ പരുക്കൻ മുഖഭാവം സ്‌കോർപിയോ എന്നിലും തുടരുന്നുണ്ട്.

വാഹനത്തിന്റെ ഇന്റീരിയർ ഫീച്ചറുകളെ കുറിച്ച് കമ്പനി ഔദ്യോഗികമായി ചിത്രങ്ങളോ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും എക്സ് യു വി 700 ൽ നിരവധി ഫീച്ചറുകൾ സ്‌കോർപിയോയിലും വരാൻ സാധ്യതയുണ്ട്.

ഥാറിലും എക്സ്.യു.വി 700 ലും ഉപയോഗിക്കുന്ന 2.0 ലിറ്റർ, 2.2 ലിറ്റർ ടർബോ ഡീസൽ എഞ്ചിനുകളാണ് സ്‌കോർപിയോയിലും ഉപയോഗിക്കുക. 6 സ്പീഡ് മാനുവൽ 6 സ്പീഡ് ടോർക്ക് കൺവേർട്ടർ ഓട്ടോമാറ്റിക്ക് എന്നീ ഗിയർബോക്സുകളും ലഭ്യമാകും. ഉയർന്ന വേരിയന്റുകളിൽ 4 വീൽ ഡ്രൈവും പ്രതീക്ഷിക്കുന്നുണ്ട്.

TAGS :

Next Story