Quantcast

എന്തുകൊണ്ട് സ്‌കോർപിയോ എൻ- എസ്.യു.വികളുടെ വല്യേട്ടനായി ?

വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ജൂലൈ 30 ന് മാത്രമേ ആരംഭിക്കുകയുള്ളൂ.

MediaOne Logo

Web Desk

  • Published:

    1 July 2022 2:49 PM GMT

എന്തുകൊണ്ട് സ്‌കോർപിയോ എൻ- എസ്.യു.വികളുടെ വല്യേട്ടനായി ?
X

ഈയാഴ്ച ഇന്ത്യൻ വാഹനലോകം പ്രധാനപ്പെട്ട രണ്ട് പുതിയ അതിതികളെ വരവേറ്റു. മഹീന്ദ്ര സ്‌കോർപിയോ എൻ, മാരുതി സുസുക്കി ബ്രസ എന്നിവയാണിവ. അതിൽ എസ്.യു.വികളുടെ വല്യേട്ടൻ എന്ന് വിളിക്കുന്ന സ്‌കോർപിയോ എന്നിന്റെ 4 കാര്യങ്ങൾ പരിചയപ്പെടാം.

1. നിലവിലെ സ്‌കോർപിയോയെക്കാൾ കാഴ്ചയിലും അളവുകളിലും വലുതാണ് സ്‌കോർപിയോ എൻ. 4,622 എം.എം നീളവും 1,917 എം.എം വീതിയും എന്നത് നിലവിലെ വേർഷനെക്കാളും യഥാക്രമം 206 എം.എം, 97 എം.എം എന്നിങ്ങനെ അധികമാണ്. വീൽബേസും 70 എം.എം അധികമാണ്. പക്ഷേ തലയെടുപ്പ് അഥവാ ഉയരം റെഗുലർ സ്‌കോർപിയോക്കാണ്. 1870 എംഎ ആണ് എൻ വേർഷന്റെ ഉയരം. റെഗുലർ സ്‌കോർപിയോക്ക് 1,955 എം.എം ഉയരമുണ്ട്. അതേസമയം ഉയരം കുറഞ്ഞു എന്നത് വാഹനത്തിന്റെ സ്ഥിരതയും ഹാൻഡിലിങും വർധിപ്പിക്കും.

2. ബോഡി ഓൺ ഫ്രെയിം എസ്.യു.വിയാണ് സ്‌കോർപിയോ എന്നറിയാമല്ലോ. റെഗുലർ സ്‌കോർപിയോയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ എൻ വേർഷനിൽ 10 ശതമാനം കുറവാണ് ചേസിസിന്റെ ഭാരം. 213 കിലോ ഗ്രാമാണ് എൻ വേർഷൻ ചേസിസിന്റെ ഭാരം. കൂടുതൽ സ്റ്റിഫും എന്നാൽ ലൈറ്റുമായ ചേസിസ് ലക്ഷ്യമിട്ടാണ് മഹീന്ദ്ര ഇങ്ങനെ ചെയ്തത്. ചേസിസിന്റെ 81 ശതമാനവും നിർമിച്ചിരിക്കുന്നത് ഹൈ സ്‌ട്രെങ്ത്ത് സ്റ്റീലിലാണ്. ചേസിസിന്റെ ഭാരം കുറഞ്ഞതോടെ വാഹനത്തിന്റെ ഭാരവും 13 ശതമാനം കുറഞ്ഞ് 293 കിലോ ഗ്രാമായി.

3. അടിസ്ഥാനപരമായി സ്‌കോർപിയോ എൻ ഒരു റിയർ വീൽ ഡ്രൈവ് വാഹനമാണ്. എന്നാൽ 4X4 വേർഷനും ലഭ്യമാണ്. എന്നാൽ പെട്രോൾ വേരിയന്റുകൾക്ക് 4X4 വേരിയന്റ് ലഭ്യമല്ല. 4Xplor എന്ന് പേരിട്ടിരിക്കുന്ന ഡീസൽ വേരിയന്റിൽ മാത്രമാണ് 4X4 ലഭ്യമാകുക. നോർമൽ, ഗ്രാസ്, ഗ്രേവൽ, സ്‌നോ, മഡ്,റട്ട്‌സ് എന്നിങ്ങനെ ടെറെയ്ൻ മോഡുകളും ലോ, ഹൈ എന്നീ മോഡുകളും 4X4 ൽ ലഭ്യമാണ്.

4. രണ്ട് സീറ്റ് ക്രമീകരണങ്ങളിലാണ് സ്‌കോർപിയോ എൻ ലഭ്യമാകുക. എന്നാൽ റെഗുലർ മോഡലിലേത് പോലെ സൈഡ് ഫേസിങ് സീറ്റുകൾ എൻ വേർഷനില്ല. ഏഴ് സീറ്റുള്ള മോഡലിൽ രണ്ടാം നിരയിൽ മൂന്നു പേർക്കും മൂന്നാം നിരയിൽ രണ്ടു പേർക്കും ഇരിക്കാൻ സാധിക്കും. ആറ് സീറ്റ് വേരിയന്റിൽ രണ്ടും മൂന്നും നിരയിൽ ക്യാപ്റ്റൻ സീറ്റാണ്.

11.99 ലക്ഷത്തിൽ ആരംഭിച്ച് 19.49 ലക്ഷത്തിൽ അവസാനിക്കുന്നതാണ് സ്‌കോർപിയോ എൻ വേർഷന്റെ ഇതുവരെ പുറത്തുവന്ന എക്‌സ് ഷോറൂം വില. 4X4 വേരിയന്റിന്റെ വില ജൂലൈ 21 ന് മാത്രമേ പുറത്തുവിടുകയുള്ളൂ. വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ് ജൂലൈ 30 ന് മാത്രമേ ആരംഭിക്കുകയുള്ളൂ.

TAGS :

Next Story