Quantcast

നെക്‌സോണുമായി മത്സരിക്കാൻ അവനെത്തുന്നു; മഹീന്ദ്ര XUV300 ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ ടാറ്റ നെക്‌സോൺ ആണ്. നെക്‌സോൺ ഇവിയുമായി മത്സരിക്കാൻ മഹീന്ദ്ര XUV300 ഇലക്ട്രിക് പതിപ്പിൽ എത്തുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-02-01 13:06:28.0

Published:

1 Feb 2022 12:52 PM GMT

നെക്‌സോണുമായി മത്സരിക്കാൻ അവനെത്തുന്നു; മഹീന്ദ്ര XUV300 ഇലക്ട്രിക് പതിപ്പിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്ത്
X

മഹീന്ദ്ര XUV300 ഇലക്ട്രിക് പതിപ്പിൽ പുറത്തെത്തുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ വാഹനം ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണ ഓട്ടം നടത്തുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വാഹനവുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങളൊന്നും മഹീന്ദ്ര വെളിപ്പെടുത്തിയിട്ടില്ല. ബാഹ്യ രൂപകൽപ്പനയിൽ നിന്ന്, ഇത് മഹീന്ദ്ര XUV300 ആണെന്ന് വ്യക്തമാണ്. ഇലക്ട്രിക് വാഹനമാണെന്ന് സ്ഥിരീകരിക്കുന്നത് ഫ്രണ്ട് ഫെൻഡറിലെ ലിഡാണെന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രണ്ട് വർഷം മുമ്പ് ഓട്ടോ എക്‌സ്‌പോയിൽ XUV300 ഇലക്ട്രിക് ആശയം നേരത്തെ മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. റേവ, E2O എന്നിവയുടെ രൂപത്തിൽ ഇലക്ട്രിക് വാഹനം അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ നിർമ്മാതാക്കളാണ് മഹീന്ദ്രയെങ്കിലും, ബ്രാൻഡിന് നിലവിൽ സ്വകാര്യ വാഹന വിഭാഗത്തിൽ ഇലക്ട്രിക് മോഡലുകളില്ല.

ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാർ ടാറ്റ നെക്‌സോൺ ആണ്. നെക്‌സോൺ ഇവിയുമായി മത്സരിക്കാൻ മഹീന്ദ്ര XUV300 ഇലക്ട്രിക് പതിപ്പിൽ പുറത്തെത്തുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. 40 kwh ബാറ്ററി പാക്ക് ആയിരിക്കും വാഹനത്തിന് കരുത്ത് പകരുക. ഇത് ഏകദേശം 130 ബിഎച്ച്പി പവർ ഉദ്പാദിപ്പിക്കും. 300 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച് വാഗ്ദാനം ചെയ്യുമെന്നുമാണ് റിപ്പോർട്ട്. വാഹനം അടുത്തവർഷം വിപണിയിൽ അവതരിപ്പിച്ചേക്കും

TAGS :

Next Story