Quantcast

ബലേനോയുടെ പുതിയ പതിപ്പ് ഇന്ത്യൻ വിപണിയിൽ; വില ഇങ്ങനെ

9വകഭേദങ്ങളിലും 5 നിറങ്ങളിലുമാണ് മാരുതി സുസുക്കി ബലെനോ ലഭ്യമാകുക

MediaOne Logo

Web Desk

  • Updated:

    2022-02-23 07:37:44.0

Published:

23 Feb 2022 12:00 PM IST

ബലേനോയുടെ പുതിയ പതിപ്പ്  ഇന്ത്യൻ വിപണിയിൽ; വില ഇങ്ങനെ
X

മാരുതി സുസുക്കി ബലേനോയുടെ പുതിയപതിപ്പ് ഇന്ന് ഇന്ത്യൻ വിപണിയിൽ ഇറങ്ങും. 6.15 ലക്ഷം മുതൽ 9.70 ലക്ഷം വരെയാണ് പ്രതീക്ഷിക്കുന്ന വില.

1.2 ലിറ്റർ പെട്രോൾ എഞ്ചിനിൽ 88 ബിഎച്ച്പി, 113 എൻഎം ടോർക്കുമായിരിക്കും വാഹനത്തിന് ലഭിക്കുക. ആറ് ഗിയർ സ്പീഡിൽ മാനുവൽ വേർഷനും ഓട്ടോമാറ്റിക് വേർഷനും ലഭ്യമാവും. സിഗ്മ,ഡെൽറ്റ, സെറ്റ,ആൽഫ വേരിയൻറുകളിൽ വാഹനം ലഭ്യമാണ്. സുരക്ഷാ മാറ്റങ്ങളുടെ ഭാഗമായി 1410 കിലോയിലേക്ക് വാഹനത്തിൻറെ ഭാരം മാരുതി ഉയർത്തിയിട്ടുണ്ട്.

മുൻ വശത്ത് മാറ്റം വരുത്തിയ പുത്തൻ ബമ്പറുകളും സ്റ്റൈലിഷ് ഹെഡ് ലാമ്പുകളുമായാണ് കാറിന്‍റെ പ്രധാന പ്രത്യകത. മുൻ വശത്തെ ഗ്രില്ലിനും അൽപ്പം വ്യത്യാസമുണ്ട്. ഹെഡ് അപ് ഡിസ്പ്ലെ, അലക്സ കണക്ട്, സറൗണ്ട്‌ വ്യൂ, ആറ് എയർ ബാഗുകൾ, എബിഎസ് ബ്രേക്ക് സിസ്റ്റം, റിവേഴ്സ് സെൻസറുകൾ, തുടങ്ങി നിരവധി ഫീച്ചറുകൾ വേറെയും വാഹനത്തിൽ മാരുതി അവതരിപ്പിക്കുന്നുണ്ട്.

TAGS :

Next Story