Quantcast

കീശ ചോരാതെ വാങ്ങാം; ഇന്ത്യയിലെ അഞ്ച് ബജറ്റ് ഓട്ടോമാറ്റിക് കാറുകൾ

വിപണിയിൽ ആദ്യമൊന്ന് അന്തിച്ചു നിന്നെങ്കിലും ഓട്ടോമാറ്റിക് കാറുകൾ ജനപ്രിയമാകാൻ അധികകാലം വേണ്ടി വന്നില്ല

MediaOne Logo

Web Desk

  • Published:

    27 Aug 2023 7:57 AM GMT

കീശ ചോരാതെ വാങ്ങാം; ഇന്ത്യയിലെ അഞ്ച് ബജറ്റ് ഓട്ടോമാറ്റിക് കാറുകൾ
X

ഡ്രൈവിങ്ങിൽ ഗിയർ മാറ്റിമാറ്റിക്കളിച്ചുള്ള പ്രയാസം ഒഴിവാക്കാനാണ് ഓട്ടോമാറ്റിക് കാറുകൾ ഇന്ത്യയിലെത്തിയത്. വിപണിയിൽ ആദ്യമൊന്ന് അന്തിച്ചു നിന്നെങ്കിലും ഓട്ടോമാറ്റിക് കാറുകൾ ജനപ്രിയമാകാൻ അധികകാലം വേണ്ടി വന്നില്ല. ഈ കാറുകൾ നഗര യാത്രക്കാരുടെ ഇഷ്ടവാഹനമായി മാറി.

ഇന്ത്യയിൽ കീശ ചോരാതെ വാങ്ങാൻ പറ്റുന്ന ഓട്ടോമാറ്റിക് കാറുകൾ ഏതെല്ലാമാണ്. പരിചയപ്പെടാം.

1- മാരുതി സുസുകി ആൾട്ടോ കെ 10

5.61 ലക്ഷം രൂപ (എക്‌സ് ഷോറൂം) വിലയുമായി വിപണിയിലുള്ള മാരുതി സുസുകി ആൾട്ടോ കെ 10 ആണ് ഈ ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ കാർ. സ്റ്റാൻഡേർഡ്, എൽഎക്‌സ് ഐ, വിഎക്‌സ് ഐ, വിഎക്‌സ് ഐ പ്ലസ് വകഭേദങ്ങളിൽ വാഹനം ലഭിക്കും.




2-മാരുതി സുസുക്കി എസ്-പ്രസോ

5.76 ലക്ഷം രൂപയാണ് മാരുതി എസ്-പ്രസോയുടെ ഓട്ടോമാറ്റിക് മോഡലിന്റെ എക്‌സ് ഷോറൂം വില. രണ്ട് വേരിയന്റുകളിൽ കാർ വിപണിയിലുണ്ട്. വിഎക്‌സ്‌ഐ ഓപ്ട് എടിക്ക് 5.76 ലക്ഷവും വിഎക്‌ഐ പ്ലസ് ഓപ്ട് എടിക്ക് 6.05 ലക്ഷം രൂപയുമാണ് വില.




3- റെനോ ക്വിഡ്

6.12 ലക്ഷം രൂപയിൽ ആരംഭിക്കുന്ന റെനോ ക്വിഡ് ആണ് മറ്റൊരു ബജറ്റ് ഓട്ടോമാറ്റിക് കാർ. 5 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പ്രത്യേകത.




4- മാരുതി സുസുക്കി സെലേറിയോ

ഓട്ടോമാറ്റിക് മാന്വൽ ട്രാൻസ്മിഷൻ (എഎംടി) സാങ്കേതിക വിദ്യയുമായി ആദ്യമത്തെിയ കാറാണ് സെലേറിയോ. 6.37 ലക്ഷം രൂപ മുതൽ 7.13 ലക്ഷം രൂപ വരെയാണ് വിവിധ വകഭേദങ്ങളുടെ വില.




5- മാരുതി വാഗൺ ആർ

6.53 ലക്ഷം രൂപ മുതൽ ലഭ്യമാകുന്ന വാഹനമാണ് മാരുതി വാഗൺ ആർ. വിഎക്‌സ്‌ഐ മുതൽ ഇസഡ് എക്‌സ്‌ഐ വരെയുള്ള വേരിയെന്റുകളിൽ ലഭ്യമാണ്. ഉയർന്ന മോഡലാണ് ഇസഡ് എക്‌സ്‌ഐ പ്ലസിന് 7.41 ലക്ഷം രൂപയാണ് വില.








TAGS :

Next Story