Quantcast

പുതിയ ടാറ്റ സിയറ വിപണിയിലേക്ക്: പ്രാരംഭ വില 11.49 ലക്ഷം

ഡിസംബർ 16ന് ബുക്കിങ് ആരംഭിക്കും. ജനുവരി 15 മുതൽ സിയറയുടെ വിൽപ്പന തുടങ്ങും.

MediaOne Logo

Web Desk

  • Published:

    26 Nov 2025 10:51 AM IST

പുതിയ ടാറ്റ സിയറ വിപണിയിലേക്ക്: പ്രാരംഭ വില 11.49 ലക്ഷം
X

Photo- Tata Motors

മുംബൈ: എസ്‌യുവി പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് ടാറ്റ മോട്ടോഴ്‌സിന്റെ സിയറ വിപണിയിലെത്തി. 11.49 ലക്ഷം രൂപയാണ് ബേസ് മോഡലിന്റെ എക്‌സ് ഷോറൂം വില. ഡിസംബർ 16ന് ബുക്കിങ് ആരംഭിക്കും.

ജനുവരി 15 മുതൽ സിയറയുടെ വിൽപ്പന തുടങ്ങും. ഏഴ് പതിപ്പുകളിലണ് മോഡൽ വിപണിയിലേക്ക് എത്തുന്നത്. 1991ൽ ടാറ്റ വിപണിയിലെത്തിച്ച വാഹനത്തിന്റെ രണ്ടാം വരവാണിത്. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുകി ഗ്രാൻഡ് വിറ്റാര, വിക്ടോറിസ്, ടൊയോട്ട ഹൈറൈഡർ, ഹോണ്ട എലിവേറ്റ് തുടങ്ങിയ മിഡ്‌സൈഡ് എസ്‌യുവികൾ വാഴുന്ന വിപണിയിലേക്കാണ് സിയറയുടെ വരവ്.

പുത്തൻ ലുക്കിൽ എത്തുന്ന ടാറ്റ സിയറ എസ്‌യുവിക്ക് മൂന്ന് എൻജിൻ ഓപ്ഷനുകളാണ് കമ്പനി നൽകുന്നത്. 1.5-ലിറ്റർ ക്രയോജെറ്റ് ഡീസൽ എൻജിൻ, 1.5-ലിറ്റർ ടിജിഡിഐ ഹൈപെറിയോൺ എൻജിൻ, 1.5-ലിറ്റർ നാച്ചുറലി അസ്പിറേറ്റഡ് പെട്രോൾ എൻജിൻ എന്നിവയാണവ.

158bhp ഉം 255Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 1.5 ലിറ്റര്‍ GDi ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് പുതിയ തലമുറ ടാറ്റ സിയറ വാഗ്ദാനം ചെയ്യുന്നത്. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ സിസ്റ്റവുമായാണ് എന്‍ജിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്.

105bhp ഉം 145Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ NA പെട്രോളും സിയറ വാഗ്ദാനം ചെയ്യുന്നുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും. 116bhp ഉം 260Nm ഉം ഉല്‍പ്പാദിപ്പിക്കുന്ന ടാറ്റയുടെ 1.5 ലിറ്റര്‍ ഫോര്‍-പോട്ട് ഡീസല്‍ ആണ് മറ്റൊന്ന്. ആറ് സ്പീഡ് MT അല്ലെങ്കില്‍ ഏഴ് സ്പീഡ് DCT എന്നിവയിലും ഇത് ലഭിക്കും.

TAGS :

Next Story