Quantcast

മഹാമാരിക്കാലത്തും റെക്കോർഡ് വിൽപ്പന നേടി റോൾസ് റോയ്‌സ്

ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലുള്ള വിൽപ്പനയാണിത്

MediaOne Logo

Web Desk

  • Updated:

    2022-01-10 16:26:31.0

Published:

10 Jan 2022 4:25 PM GMT

മഹാമാരിക്കാലത്തും റെക്കോർഡ് വിൽപ്പന നേടി റോൾസ് റോയ്‌സ്
X

കോവിഡും ഒമിക്രോണും ലോകത്തിന്റെ സാമ്പത്തിക ഭദ്രതയ്‌ക്കെതിരെ വെല്ലുവിളിയുയർത്തിയ സാഹചര്യത്തിലും റെക്കോർഡ് വിൽപ്പന നേടിയിരിക്കുകയാണ് റോൾസ് റോയ്‌സ്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലുള്ള വിൽപ്പനയാണിത്. 2021 ൽ ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് 5,586 റോൾസ് റോയിസ് മോട്ടോർ കാറുകൾ വിതരണം ചെയ്തതായും റോൾസ് റോയിസിന്റെ വിൽപന 49 ശതമാനം വർധിച്ചതായും ജർമ്മൻ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമ്മാതാവ് പറഞ്ഞു.

റോൾസ് റോയിസിന്റെ പുതിയ 'ഗോസ്റ്റ്' കൂപ്പും 2.6-ടൺ, 350,000-യൂറോ കള്ളിനൻ എസ്യുവിയുമാണ് ഡിമാൻഡ് ശക്തിപ്പെടുത്തിയത്. റോൾസ്-റോയ്സ് മോട്ടോർ കാറുകളെ സംബന്ധിച്ചിടത്തോളം 2021 അസാധാരണമായ വർഷമായിരുന്നു, റോൾസ്-റോയ്സ് മോട്ടോർ കാർസ് ചീഫ് എക്സിക്യൂട്ടീവ് ടോർസ്റ്റൺ മുള്ളർ-ഓട്ടോസ് പ്രസ്താവനയിൽ പറഞ്ഞു. 117 വർഷത്തിന്റെ പാരമ്പര്യമുള്ള ബ്രാൻഡിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും കാറുകൾ വിൽപ്പന നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, റോൾസ് റോയ്സിന്റെ ആദ്യത്തെ ഓൾ-ഇലക്ട്രിക് കാറായ സ്പെക്ട്രെ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റോൾസ് റോയ്‌സ്.

TAGS :

Next Story