Quantcast

ഗുജറാത്തിലെ ഫോർഡ് പ്ലാന്റ് ടാറ്റ മോട്ടോർസ് ഏറ്റെടുക്കുന്നു

പ്രതിവർഷം 2.4 ലക്ഷം കാറുകളും 2.7 ലക്ഷം എഞ്ചിനുകളും നിർമിക്കാൻ ശേഷിയുള്ളതാണ് ഫോർഡിന്റെ സാനന്ദിലെ പ്ലാന്റ്.

MediaOne Logo

Web Desk

  • Published:

    17 March 2022 2:30 PM GMT

ഗുജറാത്തിലെ ഫോർഡ് പ്ലാന്റ് ടാറ്റ മോട്ടോർസ് ഏറ്റെടുക്കുന്നു
X

കഴിഞ്ഞ വർഷം ഇന്ത്യ വിട്ട അമേരിക്കൻ ഭീമനായ ഫോര്‍ഡിന്‍റെ ഇന്ത്യയിലെ രണ്ടു പ്ലാന്റുകളിലൊന്നായ ഗുജറാത്തിലെ അഹമ്മദാബാദിനടുത്തുള്ള സാനന്ദിലെ പ്ലാന്റ് ടാറ്റ മോട്ടോർസ് ഏറ്റെടുക്കുന്നു.

പ്ലാന്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ഇരു കമ്പനികളും എല്ലാ രേഖകളും നൽകിക്കഴിഞ്ഞെങ്കിലും ഗുജറാത്ത് മുഖ്യമന്ത്രി അധ്യക്ഷനായിട്ടുള്ള ഹൈ പവർ കമ്മിറ്റി (എച്ച്പിസി) യോഗം ചേർന്നതിന് ശേഷം മാത്രമേ കൈമാറ്റത്തിൽ അന്തിമതീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. ഈ മാസം തന്നെ കൈമാറ്റം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതിവർഷം 2.4 ലക്ഷം കാറുകളും 2.7 ലക്ഷം എഞ്ചിനുകളും നിർമിക്കാൻ ശേഷിയുള്ളതാണ് ഫോർഡിന്റെ സാനന്ദിലെ പ്ലാന്റ്. 4,500 കോടിയാണ് സാനന്ദിലെ പ്ലാന്റിൽ ഫോർഡിന്റെ നിക്ഷേപം എന്നാൽ എത്ര രൂപക്കാണ് കൈമാറ്റം നടക്കുന്നതിൽ വ്യക്തത വന്നിട്ടില്ല.

നിലവിൽ സാനന്ദിൽ ടാറ്റയ്ക്ക് സ്വന്തമായി മറ്റൊരു പ്ലാന്റുണ്ട്. ടാറ്റ നാനോ നിർമിക്കാൻ വേണ്ടി ആരംഭിച്ച ഈ പ്ലാന്റിൽ ഇപ്പോൾ നിർമിക്കുന്നത് ടിയാഗോയും ടിഗോറും ടിഗോറിന്റെ ഇവി വേർഷനുമാണ്.

രണ്ട് ബില്യൺ ഡോളറിന്റെ പ്രവർത്തനനഷ്ടം രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം ഫോർഡ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിച്ചത്.

സാനന്ദിൽ കൂടാതെ ചെന്നൈയിലും ഫോർഡിന് പ്ലാന്റുണ്ട്. അതിൽ കയറ്റുമതിക്ക് വേണ്ടി ഇവി കാറുകൾ ഫോർഡ് തന്നെ നിർമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS :

Next Story