Quantcast

കാറുകൾക്ക് 65,000 രൂപവരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്

ഇലക്ട്രിക് മോഡലുകൾക്ക് വിലക്കുറവ് ബാധകമല്ല

MediaOne Logo

Web Desk

  • Published:

    10 April 2022 5:11 AM GMT

കാറുകൾക്ക് 65,000 രൂപവരെ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ടാറ്റ മോട്ടോഴ്‌സ്
X

രാജ്യത്തെ മുൻനിര കാർ നിർമാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ഹാരിയർ, നെക്‌സോൺ എന്നീ കാറുകൾക്ക് 65,000 രൂപ വരെ ഓഫർ പ്രഖ്യാപിച്ചു. കാഷ് ബെനഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപറേറ്റ് ഡിസ്‌കൗണ്ട് എന്നിങ്ങനെ പലവിധത്തിലുള്ള കിഴിവുകൾ ഉൾപ്പെടുന്നതാണ് ഏപ്രിൽ ഒന്ന് ഓഫർ. അതേസമയം, നെക്‌സോണിന്റെയും ടിഗോറിന്റെയും ഇലക്ട്രിക് മോഡലുകൾക്കും പഞ്ചിനും ഇളവൊന്നും പ്രഖ്യാപിച്ചിട്ടില്ല.

ടാറ്റ ഹാരിയറിന് എക്‌സ്‌ചേഞ്ച് ബോണസ് 40,000 രൂപയടക്കം പരമാവധി 65,000 രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അതേസമയം, ഈയിടെ പുറത്തിറക്കി ഹാരിയറിന്റെ 'കാസിരംഗ' എന്ന പുതിയ എഡിഷന് ഇത് ബാധകമല്ലെന്നും സീ ന്യൂസ് ഇംഗ്ലീഷ് റിപ്പോർട്ട് ചെയ്യുന്നു.

ഹാരിയറിന്റെ തന്നെ 2.0 ലിറ്റർ ഡീസൻ എഞ്ചിൻ ഉൾക്കൊള്ളുന്ന ടാറ്റ സഫാരിയുടെ എല്ലാ മോഡലുകൾക്കും 45,000 രൂപ ഡിസ്‌കൗണ്ടുണ്ട്. ഈ എസ്.യു.വിക്ക് കോർപറേറ്റ് ഡിസ്‌കൗണ്ടിന് യോഗ്യതയില്ല.

സ്മാൾ സൈഡ്‌സ് സെഡാൻ ആയ ടാറ്റ ടിഗോറിന് 21,500 ആണ് പരമാവധി ഓഫർ. എല്ലാ പെട്രോൾ വേരിയന്റുകൾക്കും 11,500 കോർപറേറ്റ് ഡിസ്‌കൗണ്ടുണ്ട്. XZ - നും അതിനു മുകളിലുള്ള വേരിയന്റുകൾക്കും 10,000 രൂപ കൂടി ഡിസ്‌കൗണ്ട് ലഭിക്കും. ഇലക്ട്രിക്, സി.എൻ.ജി മോഡലുകൾക്ക് ഓഫറില്ല.

ടാറ്റയുടെ ജനപ്രിയ കാറുകളിലൊന്നായ തിയാഗോക്ക് 11,500 കോർപറേറ്റ് ബോണസ് ഉൾപ്പെടെ 35,000 രൂപ വരെയാണ് ഓഫർ ലഭിക്കുക. തിയാഗോയുടെയും സി.എൻ.ഡി മോഡലിന് ഓഫർ ബാധകമല്ല.

നെക്‌സോണിന്റെ പെട്രോൾ വേർഷന് 6,000 രൂപയും ഡീസലിന് 10,000 രൂപയുമാണ് ടാറ്റ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.

TAGS :

Next Story