Quantcast

വീണ്ടും കരുത്ത് തെളിയിച്ച് ടാറ്റ; പഞ്ചിനും ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്- വീഡിയോ കാണാം

ഇന്ത്യയിൽ ടാറ്റ വിൽക്കുന്ന മൂന്നാമത്തെ കാറിനാണ് ക്രാഷ് ടെസ്റ്റിൽ ഏറ്റവും വലിയ റേറ്റിങായ 5 സ്റ്റാർ ലഭിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    14 Oct 2021 1:25 PM GMT

വീണ്ടും കരുത്ത് തെളിയിച്ച് ടാറ്റ; പഞ്ചിനും ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിങ്- വീഡിയോ കാണാം
X

വാഹനമോടിക്കുന്നവരുടെയും കാൽനടക്കാരുടെയും സുരക്ഷ നോക്കാതെ വാഹനം വിപണിയിലിറക്കുന്ന കാർ നിർമാതാക്കൾക്കുള്ള മറുപടിയായിരുന്നു ടാറ്റ ഇന്ത്യയിൽ സൃഷ്ടിച്ച വിപ്ലവം. ക്രാഷ് ടെസ്റ്റിൽ ഒരു സ്റ്റാർ പോലും കിട്ടാതെയിരുന്ന ഇന്ത്യൻ നിർമിത കാറുകൾക്കിടയിലേക്കാണ് 5 സ്റ്റാർ റേറ്റിങുമായി ടാറ്റ വന്നത്. ഇപ്പോൾ ടാറ്റ പഞ്ചിനും ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ ലഭിച്ചിരിക്കുന്നു.

ടാറ്റ മോട്ടോർസ് ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പുതിയ മൈക്രോ എസ്.യു.വിയാണ് പഞ്ച്. അവതരിപ്പിച്ച തീയതി മുതൽ വാഹനപ്രേമികളിൽ നിന്ന് വലിയ പ്രതികരണമാണ് വാഹനത്തിന് ലഭിച്ചത്. വില പ്രഖ്യാപിക്കും മുമ്പ് തന്നെ നിരവധി ബുക്കിങുകളാണ് പഞ്ചിന് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ഷോറൂമുകളിൽ നിന്ന് ലഭിക്കുന്ന വിവരം.

ഇപ്പോളിതാ ടാറ്റയുടെ ഈ പുതിയ കരുത്തന് ഗ്ലോബൽ എൻകാപ്പ് ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ റേറ്റിങ് ലഭിച്ചിരിക്കുന്നു. ചൈൽഡ് സേഫ്റ്റിയിൽ 4 സ്റ്റാർ റേറ്റിങും ലഭിച്ചു. ഇതിന് മുമ്പ് ഇന്ത്യയിൽ നിന്ന് മഹീന്ദ്രയുടെ എക്‌സ്.യു.വി 300 ന് മാത്രമാണ് ചൈൽഡ് സേഫ്റ്റിയിൽ 4 സ്റ്റാർ ലഭിച്ചത്.

ഇന്ത്യയിൽ ടാറ്റ വിൽക്കുന്ന മൂന്നാമത്തെ കാറിനാണ് ക്രാഷ് ടെസ്റ്റിൽ ഏറ്റവും വലിയ റേറ്റിങായ 5 സ്റ്റാർ ലഭിക്കുന്നത്. ഇതിന് മുമ്പ് 2020 ജനുവരിയിൽ ഹാച്ചബാക്ക് മോഡലായ അൽട്രോസും 2018 ഡിസംബറിൽ നെക്‌സോണും ഈ റേറ്റിങ് നേടിയിരുന്നു.

പഞ്ചിന്റെ ബേസ് മോഡൽ മുതൽ ടോപ്പ് എൻഡ് വരെ സുരക്ഷയുടെ കാര്യത്തിൽ ഒരേ സ്റ്റാൻഡേർഡാണ് നൽകിയിരിക്കുന്നത്.

ഇന്ത്യക്കാർക്ക് പരിചിതമായ ടാറ്റയുടെ 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് പഞ്ചിന്റെയും കരുത്ത്. 5 സ്പീഡ് മാനുവലിലും എഎംടിയിലും വാഹനം ലഭ്യമാണ്. 5 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ വില പ്രതീക്ഷിക്കുന്നത്. ഒക്ടോബർ 18 നാണ് വാഹനത്തിന്റെ വില ഔദ്യോഗികമായി ടാറ്റ പുറത്തുവിടുക.

TAGS :

Next Story