Quantcast

ടാറ്റ പഞ്ച് ഇന്ത്യയിലിറങ്ങി; വില വിവരങ്ങൾ ഇങ്ങനെ

ഡിസംബർ 31ന് മുമ്പ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിലയ്ക്ക് പഞ്ച് ലഭിക്കുക.

MediaOne Logo

Web Desk

  • Published:

    18 Oct 2021 1:23 PM GMT

ടാറ്റ പഞ്ച് ഇന്ത്യയിലിറങ്ങി; വില വിവരങ്ങൾ ഇങ്ങനെ
X

വാഹനപ്രേമികൾ ഏറെ കാത്തിരുന്ന മൈക്രോ എസ്.യു.വി 'പഞ്ച്' ഇന്ത്യയിൽ അവതരിപ്പിച്ച് ടാറ്റ. 'ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാർ' എന്ന ടാഗ് ലൈനോടെ എത്തുന്ന പഞ്ചിന് 5.49 ലക്ഷം മുതൽ 8.79 ലക്ഷം വരെയാണ് എക്‌സ് ഷോറൂം വില. ഡിസംബർ 31ന് മുമ്പ് 21,000 രൂപ നൽകി വെബ്‌സൈറ്റ് വഴിയോ അംഗീകൃത ഡീലർഷിപ്പ് വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് ഈ വിലയ്ക്ക് പഞ്ച് ലഭിക്കുക.

പ്യുവർ, പ്യൂവർ - റിഥം പാക്ക്, അഡ്വഞ്ചർ, അഡ്വഞ്ചർ - റിഥം പാക്ക്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് - ഡേസിൽ പാക്ക്, ക്രിയേറ്റീവ്, ക്രിയേറ്റീവ് - ഇറ പാക്ക് എന്നിങ്ങനെ എട്ട് വേരിയന്റുകളിലാണ് പഞ്ച് എത്തുന്നത്. പ്യുവർ വേരിയന്റുകളിൽ ഒഴികെ ഓട്ടോമാറ്റിക് സംവിധാനവുമുണ്ട്. ഏഴ് വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.

84 ബി.എച്ച്.പി കരുത്തും 113 എൻ.എം ടോർക്കും പ്രദാനം ചെയ്യുന്ന 1.2 ലിറ്റർ റെവോട്രോൺ പെട്രോൾ എഞ്ചിനാണ് പഞ്ചിന്റേത്. 5 സ്പീഡ് മാന്വൽ യൂണിറ്റിന് 18.97 കിലോമീറ്ററും ഓട്ടോമാറ്റിക് മാന്വൽ ട്രാൻസ്മിഷൻ യൂണിറ്റിന് 18.82 കിലോമീറ്ററും ഇന്ധനക്ഷമതയുണ്ടെന്നാണ് ടാറ്റയുടെ അവകാശവാദം.

സ്പ്ലിറ്റ് ഹെഡ്‌ലാംപ് ഡിസൈൻ, എൽ.ഇ.ഡി ഡി ഡി.ആർ.എൽ സിംഗിൾ ഗ്രിൽ, 16 ഇഞ്ച് ഡുവൽ ടോൺ അലോയ് വീൽസ്, എൽ.ഇ.ഡി ടെയ്ൽ ലൈറ്റ്‌സ്, റൂഫ് റെയിൽസ്, റിവേഴ്‌സ് പാർക്കിങ് ക്യാമറ, ആപ്പിൾ കാർപ്ലേ - ആൻഡ്രോയ്ഡ് ഓട്ടോ സംവിധാനങ്ങളിൽ പ്രവർത്തിക്കുന്ന ഏഴിഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, സിറ്റി - ഇക്കോ ഡ്രൈവ് മോഡലുകൾ, എഞ്ചിൻ സ്റ്റാർട്ട് - സ്‌റ്റോപ്പ് ബട്ടൺ എന്നിവയാണ് പഞ്ചിലെ മറ്റ് സവിശേഷതകൾ.

TAGS :

Next Story