Quantcast

ഇന്നോവ മുറ്റത്തെത്താൻ ഇനി വലിയ വില നൽകണം; 60 ലക്ഷവും കടന്ന് ഫോർച്യൂണറിന്റെ വില

കേരളത്തിൽ ഇതോടെ ഇന്നോവയുടെ ഉയർന്ന വേരിയന്റിന്റെ ഓൺറോഡ് വില 35 ലക്ഷത്തോളം വരും.

MediaOne Logo

Web Desk

  • Published:

    5 July 2022 12:45 PM GMT

ഇന്നോവ മുറ്റത്തെത്താൻ ഇനി വലിയ വില നൽകണം; 60 ലക്ഷവും കടന്ന് ഫോർച്യൂണറിന്റെ വില
X

ആരൊക്കെ വന്നാലും പോയാലും ഇന്ത്യയിൽ പാറപോലെ ഉറച്ചുനിൽക്കുന്ന വിദേശ വാഹന ബ്രാൻഡാണ് ടൊയോട്ട. അതിപ്പോൾ ബിൽഡ് ക്വാളിറ്റിയുടെ കാര്യത്തിലായാലും സർവീസിന്റെ കാര്യത്തിലായാലും അവർ മുന്നിൽ തന്നെയാണ്. ഇന്ത്യയുടെ മധ്യവർഗ കുടുംബങ്ങളുടെ ' സ്റ്റാറ്റസ് സ്റ്റേറ്റ്‌മെന്റ് ' ആയും ടൊയോട്ട വാഹനങ്ങൾ കണക്കാക്കാറുണ്ട്.

വിലയുടെ കാര്യത്തിലാണ് ടൊയോട്ട വാഹനങ്ങൾ പലപ്പോഴും ഉപഭോക്തക്കളുമായി 'തെറ്റാറുള്ളത്'. ഇപ്പോൾ വീണ്ടും ടൊയോട്ട അവരുടെ ഏറ്റവും പ്രിയങ്കരമായ എംപിവിയായ ഇന്നോവ ക്രിസ്റ്റയുടെയും എസ്.യു.വിയായ ഫോർച്യൂണറിന്റെ വിലയും ഇപ്പോൾ വീണ്ടും വർധിപ്പിച്ചിരിക്കുകയാണ്.

27,000 രൂപയാണ് ഇന്നോവ ക്രിസ്റ്റ ഡീസൽ മാനുവൽ വേരിയന്റുകൾക്ക് വർധിപ്പിച്ചിരിക്കുന്നത്. ഡീസൽ ഓട്ടോമാറ്റിക്ക് വേരിയന്റുകൾക്ക് 86,000 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ വിലവർധനവോടെ ഇന്നോവ ഡീസലിന്റെ ബേസ് വേരിയന്റായ ജി-എംടി (7 സീറ്റർ) യുടെ എക്‌സ് ഷോറൂം വില 18.90 ലക്ഷത്തിലെത്തി. ഉയർന്ന വേരിയന്റായ ZX AT ( 7 സീറ്റർ) ന്റെ വില 26.54 ലക്ഷം രൂപയായി ഉയർന്നു. കേരളത്തിൽ ഇതോടെ ഉയർന്ന വേരിയന്റിന്റെ ഓൺറോഡ് വില 35 ലക്ഷത്തോളം വരും.

ഫോർച്യുണറിലേക്ക് വന്നാൽ 2 വീൽ ഡ്രൈവ് മോഡലുകൾക്ക് 61,000 രൂപയാണ് വർധിപ്പിച്ചത്. 4 വീൽ ഡ്രൈവ് മോഡലുകൾക്ക് 80,000 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാഹനത്തിന്റെ ബേസ് വേരിയന്റിന്റെ എക്‌സ് ഷോറൂം വില വില (2.7 L 4X2 MT (Petrol) 32.40 ലക്ഷമായി.

ഏറ്റവും ഉയർന്ന വേരിയന്റിന് GR Sport 4X4 AT (Diesel) 49.57 ലക്ഷമായി വില ഉയർന്നു. ഈ വേരിയന്റ് നമ്മുടെ കൈയിൽ കിട്ടണമെങ്കിൽ 63 ലക്ഷത്തോളം രൂപ നൽകണം. ഉത്പാദന ചെലവ് കൂടിയതിനെ തുടർന്നാണ് കമ്പനി വില വർധിപ്പിപ്പത്.

TAGS :

Next Story