Quantcast

ഫീച്ചറുകൾ കുത്തിനിറച്ച് പുതിയ ടിവിഎസ് ആർടിആർ 160 4വി പുറത്തിറങ്ങി

അധിക ഫീച്ചറുകളോട് കൂടിയുള്ള ഒരു സ്‌പെഷ്യൽ എഡിഷനും പുറത്തിറക്കിയിട്ടുണ്ട്.

MediaOne Logo

Web Desk

  • Published:

    10 Oct 2021 7:33 PM IST

ഫീച്ചറുകൾ കുത്തിനിറച്ച് പുതിയ ടിവിഎസ് ആർടിആർ 160 4വി പുറത്തിറങ്ങി
X

ഇന്ത്യൻ ഇരുചക്ര വാഹനവിപണിയിൽ മോപ്പെഡിന് ശേഷം ടിവിഎസിന്റെ വിലാസമായി മാറിയ മോഡലാണ് അപ്പാച്ചെ സീരിസ്. ആദ്യ അപ്പാച്ചെ മോഡലുകൾ വലിയ ചലനം സൃഷ്ടിച്ചില്ലെങ്കിലും 2016 ൽ പുറത്തിറങ്ങിയ അപ്പാച്ചെ ആർടിആർ 4വി സീരീസ് ഒരു തരംഗം തന്നെ സൃഷ്ടിച്ചു. അപ്പാച്ചെ ആർ.ടി.ആർ 160 4വി, 200 4വി, ആർആർ 310 എന്നീ മോഡലുകളാണ് ഈ സിരീസിൽ പുറത്തിറങ്ങിയിട്ടുള്ളത്.

സ്ലിപ്പർ ക്ലച്ച്, ബ്ലൂട്ടൂത്ത് കണക്ടിവിറ്റി, ഡ്യൂയൽ എബിഎസ്, റൈഡ് മോഡ് തുടങ്ങി ഫീച്ചറുകൾ കുത്തിനിറച്ചതായിരുന്നു 200,310 മോഡലുകൾ. 160 യും ആ സെഗ്മെന്റ് ബെസ്റ്റ് ഫീച്ചറുകൾ നൽകിയിരുന്നു.

ഇപ്പോൾ 160 4വിക്ക് പുതിയ അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ് ടിവിഎസ്. ആറ് മാസം മുമ്പാണ് വാഹനത്തിന് ഇതിന് മുമ്പ് ഒരു അപ്‌ഡേറ്റ് കമ്പനി നൽകിയത്. പുതിയ എൽഇഡി ഹെഡ്‌ലാമ്പ്, വ്യത്യസ്തമായ ഡേടൈം എൽഇഡി റണ്ണിങ് ലാമ്പ് എന്നിവയാണ് മുന്നിലെ മാറ്റങ്ങൾ.

നേരത്ത 200 4വിയിൽ അവതരിപ്പിച്ച മൂന്ന് റൈഡ് മോഡുകളായ റെയിൻ, അർബൻ, സ്‌പോർട്ട് എന്നിവ ഇതിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, സ്മാർട്ട് എക്‌സ് കണക്‌റ്റോട് കൂടിയ എൽസിഡി ഡിഡ്‌പ്ലെയും റേഡിയൽ ടയറോട് കൂടിയ ഈ വാഹനത്തിലുണ്ട്. ഗിയർ പൊസിഷൻ ഇൻഡിക്കേറ്ററും ഇതിൽ ഉൾപ്പെടും.

കൂടാതെ അധിക ഫീച്ചറുകളോട് കൂടിയുള്ള ഒരു സ്‌പെഷ്യൽ എഡിഷനും പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ അഡ്ജസ്റ്റബിൾ ക്ലച്ചും ബ്രേക്കും, മാറ്റ് ബ്ലാക്ക് ബോഡി കളറും റെഡ് അലോയ് വീലും പുതിയ സീറ്റ് പാറ്റേണും നൽകിയിട്ടുണ്ട്.

അതേസമയം പഴയ എഞ്ചിനിൽ നിന്ന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. സിംഗിൾ സിലിണ്ടർ, ഓയിൽ/എയർ കൂൾഡ് 159.7 സിസി എഞ്ചിനാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. 17.63 എച്ച്പി പവറും 14.73 എൻഎം ടോർക്കും ഈ വാഹനം നൽകും. റേസിങ് ബ്ലൂ, മെറ്റാലിക്ക് ബ്ലൂ, നൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിലും വാഹനം ലഭ്യമാണ്.

3,500 രൂപയാണ് വാഹനത്തിന്റെ പരിഷ്‌കരിച്ച മോഡലിനുണ്ടായ വിലക്കൂടുതൽ. താഴെ പറയുന്നവയാണ് വാഹനത്തിന്റെ ഡൽഹിയിലെ പുതിയ എക്‌സ് ഷോറൂം വില.

റിയർ ഡ്രം- 1,15,265 രൂപ

റിയർ ഡിസ്‌ക്-1,17,350 രൂപ

റിയർ ഡിസ്‌ക് വിത്ത് ബ്ലൂട്ടൂത്ത്-1,20,050

സ്‌പെഷ്യൽ എഡിഷൻ-1,21,372

TAGS :

Next Story