Quantcast

സര്‍വീസ് ചാര്‍ജും മറ്റു ചെലവുകളുമില്ല, 28,000 രൂപ മാസവാടകയ്ക്ക് ടൈഗൂണ്‍ നിങ്ങളുടെ വീട്ടിലെത്തും

24, 36, 48 മാസത്തേക്കാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്

MediaOne Logo

Web Desk

  • Published:

    13 Oct 2021 9:46 PM IST

സര്‍വീസ് ചാര്‍ജും മറ്റു ചെലവുകളുമില്ല, 28,000 രൂപ മാസവാടകയ്ക്ക് ടൈഗൂണ്‍ നിങ്ങളുടെ വീട്ടിലെത്തും
X

എസ്‌യുവി ടൈഗൂണ്‍ മാസവാടക നല്‍കാന്‍ ഫോക്‌സ്വാഗന്‍ ഇന്ത്യ. ഒറിക്‌സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. നേരത്തെ പോളോയും വെന്റോയും ടി റോക്കും ഈ പദ്ധതിക്ക് കീഴില്‍ ഫോക്‌സ്വാഗന്‍ കൊണ്ടുവന്നിരുന്നു. മാസം 28,000 രൂപ മുതലുള്ള വാടക പാക്കേജുകളാണ് ലഭ്യമാകുക. 24, 36, 48 മാസത്തേക്കാണ് വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നത്.

രാജ്യത്തെ 30 ഷോറൂമുകളിലാണ് ഫോക്‌സ്വാഗന്‍ ഈ സൗകര്യം ലഭ്യമാക്കിയത്. ഡല്‍ഹി എന്‍സിആര്‍, മുംബൈ, പുണെ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലെ 30 ഡീലര്‍ഷിപ്പുകളിലാണ് ആദ്യ ഘട്ടമായി പദ്ധതി നടപ്പാക്കുക.ചെറു ഹാച്ച്ബാക്കായ പോളോ 16,500 രൂപ വാടകയ്ക്കും സെഡാന്‍ വെന്റോ 27000 രൂപയ്ക്കും ടി റോക്ക് 59,000 രൂപയ്ക്കുമാണ് ലഭിക്കുന്നത്.

വാഹനത്തിന്റെ പരിപാലനചെലവ്, ഇന്‍ഷുറന്‍സ്, 100 ശതമാനം ഓണ്‍ ഫിനാന്‍സിങ് എല്ലാം ചേര്‍ന്നതാണ് മാസവാടക. കൂടാതെ ഉപഭോക്താവിന് എതുസമയവും വാഹനം അപ്‌ഗ്രേഡ് ചെയ്യാനും തിരിച്ചു നല്‍കാനും സാധിക്കും.

Next Story