Quantcast

സാന്‍ട്രോ തിരിച്ചുവരുന്നു

MediaOne Logo

admin

  • Published:

    26 May 2018 5:19 PM GMT

സാന്‍ട്രോ തിരിച്ചുവരുന്നു
X

സാന്‍ട്രോ തിരിച്ചുവരുന്നു

പ്രമുഖ ദക്ഷിണകൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ കാറായ സാന്‍ട്രോയെ ഇന്ത്യന്‍ നിരത്തിലേക്ക് വീണ്ടുമെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

പ്രമുഖ ദക്ഷിണകൊറിയന്‍ വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായ് തങ്ങളുടെ ജനപ്രിയ കാറായ സാന്‍ട്രോയെ ഇന്ത്യന്‍ നിരത്തിലേക്ക് വീണ്ടുമെത്തിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 1998 ല്‍ ഹ്യുണ്ടായ് ഇന്ത്യയിലെത്തിച്ച ടോള്‍ബോയ് കാറായ സാന്‍ട്രോ 16 വര്‍ഷം നീണ്ട ജൈത്രയാത്രക്കൊടുവില്‍ 2014 ലാണ് വില്‍പ്പന അവസാനിപ്പിച്ചത്. ഇന്ത്യന്‍ വാഹന വിപണിയില്‍ മാരുതിയുടെ പ്രതാപത്തിനു മങ്ങലേല്‍പ്പിച്ചായിരുന്നു ഹ്യുണ്ടായ് സാന്‍ട്രോയുടെ വരവ്. പിന്നീടങ്ങോട്ട് ജനപ്രീതിയിലും വില്‍പ്പനയിലും പുതിയ ചരിത്രമെഴുതുകയായിരുന്നു സാന്‍ട്രോ. ഈ ജനപ്രീതി തന്നെയാണ് സാന്‍ട്രോയുടെ രണ്ടാംവരവിനും കളമൊരുക്കുന്നത്.

ദക്ഷിണകൊറിയയില്‍ സാന്‍ട്രോയുടെ പുതിയ മുഖം അണിഞ്ഞൊരുങ്ങുകയാണെന്നാണ് ഓട്ടോമൊബൈല്‍ വെബ്‍സൈറ്റുകള്‍ നല്‍കുന്ന വിവരം. രണ്ടു വര്‍ഷത്തിനുള്ളില്‍ സാന്‍ട്രോ ഇന്ത്യന്‍ വിപണിയില്‍ വീണ്ടും ഒരങ്കത്തിന് കച്ചമുറുക്കും. സാന്‍ട്രോ കളമൊഴിഞ്ഞ് രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ഉപഭോക്താക്കള്‍ ഇപ്പോഴും പുലര്‍ത്തുന്ന താല്‍പര്യവും സ്വാധീനവും പരിഗണിച്ചാണ് രണ്ടാം വരവിന് ഹ്യുണ്ടായ് അങ്കത്തട്ട് ഒരുക്കുന്നത്. സാന്‍ട്രോയ്ക്കായി ഡീലര്‍മാരും സമ്മര്‍ദം ചെലുത്തുന്നുണ്ടെന്നാണ് സൂചന. ഇന്ത്യയില്‍ മാത്രം 13.6 ലക്ഷം സാന്‍ട്രോ കാറുകളാണ് വിറ്റുപോയത്. 5.35 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്തു.

TAGS :

Next Story