വാഗണര്‍ ഹാച്ച്ബാക്ക് 23ന് എത്തും; ടീസര്‍ പുറത്തുവിട്ടു
വാഗണര്‍ ഹാച്ച്ബാക്ക് എന്ന് പേരുള്ള കാര്‍ ജനുവരി 23ന് ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലെത്തും

വാഹനപ്രേമികളെ ആകാംക്ഷയിലാഴ്ത്തി മാരുതിയുടെ പുതുതലമുറ വാഗണറിന്റെ ടീസര്‍ മാരുതി സുസുക്കി പുറത്തുവിട്ടു. വാഗണര്‍ ഹാച്ച്ബാക്ക് എന്ന് പേരുള്ള കാര്‍ ജനുവരി 23ന് ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളിലെത്തും. ബിഗ് ന്യൂ വാഗണര്‍ ആര്‍ എന്ന ടാഗ് ലൈനോടെയാണ് മാരുതി സുസുക്കി ടീസര്‍ പുറത്തുവിട്ടത്.
പഴയതിനേക്കാളും നീളവും കാബിന്‍ സ്പേസും കരുത്തുള്ള എഞ്ചിനുമായാണ് വരവ്. വൈഡ് ഗ്രില്ലും ബോള്‍ഡായ ഹെഡ് ലൈറ്റും പ്രത്യേകതയാണ്. ഇന്റീരിയറിലും നിരവധി മാറ്റങ്ങള്‍ കൊണ്ടു വന്നിട്ടുണ്ട്. നാല് മുതല്‍ 5 ലക്ഷം വരെയാണ് വില. ജനുവരി 23ന് കാര്‍ വിപണിയിലെത്തും.
Next Story
Adjust Story Font
16

