Quantcast

ക്രോസ് ഓവര്‍ സെഗ്‍മെന്‍റിലെ പുത്തന്‍ താരം; എസ് -ക്രോസിന്‍റെ വിശേഷങ്ങള്‍

എസ്.യു.വിയുടെ ഡ്രൈവിങ് പൊസിഷനും കരുത്തും കാറുകളുടെ യാത്രാസുഖവും ഒത്തിണങ്ങിയവയാണ് ക്രോസ് ഓവര്‍ വാഹനങ്ങള്‍

MediaOne Logo

അലി തുറക്കല്‍

  • Updated:

    2021-07-05 06:46:32.0

Published:

12 Sep 2020 7:03 AM GMT

ക്രോസ് ഓവര്‍ സെഗ്‍മെന്‍റിലെ പുത്തന്‍ താരം; എസ് -ക്രോസിന്‍റെ വിശേഷങ്ങള്‍
X

നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഒരു പൊതു സ്വഭാവമുണ്ട്. അല്‍പ്പം ഉയരത്തിലിരുന്ന് മറ്റുള്ളവരെ നോക്കിക്കാണാനാണ് നമുക്കിഷ്ടം. അതിന് ലഭിക്കുന്ന ആഢ്യത്തം ഇന്ത്യക്കാരെ എന്നും മോഹിപ്പിച്ചിരുന്നു. യാത്രയുടെ കാര്യത്തിലും ഇന്ത്യക്കാരുടെ അഭിരുചി മറ്റൊന്നല്ല. അതുകൊണ്ട് തന്നെ ഉയര്‍ന്ന പൊസിഷനിലിരുന്ന് യാത്ര ചെയ്യാവുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ എന്നും പ്രിയമാണ്.

അത്തരത്തില്‍ ഉയര്‍ന്ന പൊസിഷനിലിരുന്ന് യാത്ര ചെയ്യാവുന്ന വാഹനങ്ങളാണ് സ്പോര്‍ട്ട് യൂട്ടിലിറ്റി വെഹിക്കിള്‍ അഥവാ എസ്.യു.വികള്‍. സൈനിക ആവശ്യങ്ങള്‍ക്കുള്ള വാഹനമായും മലമ്പ്രദേശത്ത് താമസിക്കുന്നവര്‍ അവരുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വാഹനമായുമാണ് എസ്.യു.വികള്‍ ആദ്യ കാലങ്ങളില്‍ ഉപയോഗിച്ചിരുന്നത്.

എന്നാല്‍ ഈ സെഗ്‍മെന്‍റിലുള്ള വാഹനങ്ങള്‍ പിന്നീട് ഏറെ ജനപ്രിയമായി. എന്നിരുന്നാലും എസ്.യു.വികള്‍ റോഡില്‍ അത്ര സുഖം പകരുന്ന യാത്രയല്ല പ്രദാനം ചെയ്യുന്നത്. ഇത് മനസിലാക്കിയാണ് കാറിന്‍റെ യാത്രാസുഖവും എസ്.യു.വിയുടെ കരുത്തും കോര്‍ത്തിണക്കി ക്രോസ് ഓവര്‍ സെഗ്‍മെന്‍റിന് കമ്പനികള്‍ രൂപം നല്‍കിയത്.

ക്രോസ് ഓവറും എസ്.യു.വിയും തമ്മിലുള്ള വ്യത്യാസം വാഹനത്തിന്‍റെ ഷാസിയില്‍ നിന്ന് തന്നെ തുടങ്ങുന്നു. ട്രക്കുകള്‍ക്ക് സമാനമായ രീതിയിലുള്ള ഷാസിയാണ് എസ്.യു.വികള്‍ക്ക് കമ്പനികള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അത്യന്തം ദുര്‍ഘടമായ വഴികളിലൂടെ സഞ്ചരിക്കാനാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ബോഡിയില്‍ തന്നെ ഉള്‍ക്കൊള്ളിച്ച തരത്തില്‍ സെഡാനുകളില്‍ വരുന്ന മോണോ കോക് ഷാസിയാണ് ക്രോസ് ഓവര്‍ ശ്രേണിയിലുള്ള വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്നത്.

അതുകൊണ്ട് തന്നെ വാഹനം കോര്‍ണറിങ് ചെയ്യുന്ന സമയത്ത് ബോഡി റോള്‍ അധികമായിരിക്കും. എന്നാല്‍ മോണോ കോക് ഷാസിയാണ് ക്രോസ് ഓവര്‍ വാഹനങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ എസ്.യു.വികളെ അപേക്ഷിച്ച് ക്രോസ് ഓവര്‍ വാഹനങ്ങള്‍ക്ക് യാത്രാസുഖം അധികമായിരിക്കും.

അതിനാല്‍ തന്നെ ക്രോസ് ഓവര്‍ ശ്രേണിയിലുള്ള വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ എന്നും പ്രിയമേറെയാണ്. അത്തരത്തില്‍ ഇന്ത്യന്‍ വാഹനപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ക്രോസ് ഓവര്‍ സെഗ്‍മെന്‍റില്‍ മാരുതി സുസൂക്കി അവതരിപ്പിച്ച വാഹനമാണ് എസ് ക്രോസ്സ്. 2015ല്‍ മരുതിയുടെ പ്രീമിയം കാര്‍ ശ്രേണിയായ നെക്സയിലൂടെയാണ് കമ്പനി എസ് ക്രോസ്സിനെ അവതരിപ്പിക്കുന്നത്.

1.3 ലിറ്റര്‍ 1.6 ലിറ്റര്‍ എന്നിങ്ങനെ രണ്ട് ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് എസ് ക്രേസ്സ് വില്‍പ്പനക്കെത്തിയത്. എസ്.യു.വിയുടെ ഡ്രൈവിങ് പൊസിഷനും കരുത്തും കാറുകളുടെ യാത്രാസുഖവും ഒത്തിണക്കിയാണ് കമ്പനി എസ്. ക്രാസ്സിനെ റോഡിലേക്കിറക്കിയത്. വളരെ പെട്ടൊന്ന് തന്നെ ഇന്ത്യന്‍ വാഹന വിപണിയില്‍ പ്രിയപ്പെട്ട വാഹമായി എസ്- ക്രോസ്സ് മാറി. 2017 ല്‍ എസ്- ക്രോസിന്‍റെ പരിഷ്ക്കരിച്ച പതിപ്പ് കമ്പനി പുറത്തിറക്കി.

എന്നാല്‍ 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ കമ്പനി പൂര്‍ണമായും ഒഴിവാക്കിയിരുന്നു. എന്നാല്‍ അപ്പോഴും എസ്- ക്രോസിന്‍റെ പെട്രോള്‍ എഞ്ചിന്‍ കമ്പനി അവതരിപ്പിച്ചിരുന്നില്ല. പിന്നീട് രണ്ട് ഡീസല്‍ എഞ്ചിനുകളും പൂര്‍ണമായും ഒഴിവാക്കിയ കമ്പനി വാഹനത്തെ പൂര്‍ണമായും പെട്രോളിലേക്ക് മറ്റി.

ഡീസല്‍ ഓപ്ഷിനില്‍ വില്‍പ്പനയിലുണ്ടായിരുന്ന സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നിങ്ങനെ നാല് വേരയന്‍റുകളില്‍ തന്നെയാണ് എസ്- ക്രോസ് പെട്രോളും വില്‍പ്പനക്കെത്തിയിരിക്കുന്നത്. ഡീസല്‍ എഞ്ചിനുകളെ അപേക്ഷിച്ച് കൂടുതല്‍ റിഫൈന്‍റായ എഞ്ചിനാണ് എസ്- ക്രോസ് പെട്രോളില്‍ കമ്പനി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.

മാരുതിയുടെ തന്നെ സിയാസ്, എര്‍ടിക, എക്സ് എല്‍ സിക്സ്, വിറ്റാര ബ്രെസ്സ എന്നീ വാഹനങ്ങളെ ചലപ്പിക്കുന്ന 1.5 ലിറ്റര്‍ കെ സീരീസ് എഞ്ചിന്‍ തന്നെയാണ് പുതിയ എസ്-ക്രോസിന്‍റെ ബോണറ്റിനുള്ളിലും ഇടംപിടിച്ചിരിക്കുന്നത്.

6000 ആര്‍.പി.എമ്മില്‍ 103 ബി.എച്ച്.പി പവറും 4400 ആര്‍.പി.എമ്മില്‍ 138 എന്‍.എം ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ 1.5 ലിറ്റര്‍ കെ.സീരീസ് എഞ്ചിനാവും. 48 എസ്. എച്ച്. വി.എസ് മെല്‍റ്റഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ കെ. സീരീസ് എഞ്ചിനില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8.39 ലക്ഷം രൂപ മുതലാണ് എസ്- ക്രോസിന്‍റെ വില ആരംഭിക്കുന്നത്. 5 സ്പീഡ് ഓട്ടോമാറ്റിക്ക് 4 സ്പീഡ് മാനുവല്‍ എന്നീ വേരിയന്‍റുകളിലാണ് വാഹനം ലഭ്യമാവുക.

TAGS :

Next Story