Quantcast

തകരാര്‍; രണ്ട് ലക്ഷത്തോളം ബൈക്കുകൾ തിരിച്ചുവിളിച്ച് റോയല്‍ എന്‍ഫീല്‍ഡ്

തകരാർ സംഭിവിച്ച ബൈക്കുകളുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (വിഐഎൻ) വഴി ഉപഭോക്താക്കളുമായി കമ്പനി ബന്ധപ്പെടും

MediaOne Logo

Web Desk

  • Updated:

    2021-05-20 11:14:09.0

Published:

20 May 2021 10:52 AM GMT

തകരാര്‍; രണ്ട് ലക്ഷത്തോളം ബൈക്കുകൾ തിരിച്ചുവിളിച്ച്  റോയല്‍ എന്‍ഫീല്‍ഡ്
X

ജനപ്രിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 2.37 ലക്ഷത്തോളം മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നു. 2ഇഗ്‌നിഷന്‍ കോയിലില്‍ തകരാറ് കണ്ടതിനെ തുടര്‍ന്നാണ് മോട്ടോര്‍ സൈക്കിളുകള്‍ തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. റിപ്പോർട്ട് പ്രകാരം ഇഗ്നിഷൻ കോയിലിൽ ഉണ്ടായേക്കാവുന്ന തകരാർ മൂലം എൻജിൻ പ്രവർത്തിക്കാതെ വരിക, വാഹനത്തിന്റെ പെർഫോമൻസിനെ ബാധിക്കുക, ചില സാഹചര്യങ്ങളിൽ ഷോർട്ട് സർക്യൂട്ട് പോലുള്ള പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് ബൈക്കുകൾ തിരിച്ചുവിളിച്ചിരിക്കുന്നത്.

ഡിസംബർ 2020നും ഏപ്രിൽ 2021നും ഇടയിൽ നിർമ്മിച്ച മീറ്റിയോർ 350, ജനുവരി-ഏപ്രിൽ 2021 സമയത്ത് നിർമിച്ച ക്ലാസിക് 350, ബുള്ളറ്റ് 350 യൂണിറ്റുകൾക്കാണ് പരിശോധന ആവശ്യമുള്ളത്. കമ്പനിയുടെ സ്വന്തം പരിശോധനയ്ക്കിടെയാണ് തകരാർ കണ്ടെത്തിയത്. 2020 ഡിസംബറിനും 2021 ഏപ്രിലിനുമിടയിൽ നിർമിച്ച ചില ബാച്ചുകളിലെ പുറത്തെ വിതരണക്കാരിൽ നിന്നുള്ള വാങ്ങിയ ഘടകത്തിനാണ് തരാർ കണ്ടെത്തിയത് എന്ന് റോയൽ എൻഫീൽഡ് വാർത്താകുറിപ്പിൽ വ്യക്തമാക്കി.

2020 ഡിസബര്‍- 2021 ഏപ്രില്‍ കാലയളവില്‍ ഇന്ത്യ, തായ്ലന്‍ഡ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഓസ്ട്രേലിയ, ന്യൂസിലാന്റ്, മലേഷ്യ എന്നിവിടങ്ങളില്‍ വിറ്റഴിച്ച ക്ലാസിക്, മെറ്റിയര്‍ എന്നീ വിഭാഗങ്ങളിലാണ് തകരാറുകള്‍ കണ്ടെത്തിയത്. 'ഇഗ്‌നിഷന്‍ കോയിലിലാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. അത് തെറ്റായ പ്രവര്‍ത്തനത്തിനും വാഹന പ്രകടനം കുറയ്ക്കുന്നതിനും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഒരു ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമാകും,' കമ്പനി പ്രസ്താവനയില്‍ പറയുന്നു.

തകരാർ സംഭിവിച്ച ബൈക്കുകളുടെ വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പർ (വിഐഎൻ) വഴി ഉപഭോക്താക്കളുമായി കമ്പനി ബന്ധപ്പെടും. ഇവ പരിശോധിച്ച് ആവശ്യമെങ്കില്‍ മാറ്റിസ്ഥാപിക്കും. ഈ മോട്ടോര്‍സൈക്കിളുകളില്‍ 10 ശതമാനത്തില്‍ താഴെ എണ്ണത്തില്‍ ഇഗ്നിഷന്‍ കോയില്‍ മാറ്റിസ്ഥാപിക്കേണ്ടതുണ്ടെന്നാണ് റോയല്‍ എന്‍ഫീല്‍ഡ് കണക്കാക്കുന്നത്.

TAGS :

Next Story